ഹ്യുണ്ടായ് ഐ20 ആക്റ്റീവ് ഫേസ് ലിഫ്റ്റ് പുറത്തിറക്കി

ന്യൂഡല്‍ഹി :(www.kvartha.com 05/05/2018) ഹ്യുണ്ടായ് ഐ20 ആക്റ്റീവ് ക്രോസ്-ഹാച്ച്ബാക്കിന്റെ ഫേസ്ലിഫ്റ്റ് പുറത്തിറക്കി. കാറില്‍ ചെറിയ പരിഷ്‌കാരങ്ങള്‍ മാത്രമാണ് ഹ്യുണ്ടായ് വരുത്തിയിരിക്കുന്നത്. പുതുതായി നീല, വെളുപ്പ് നിറങ്ങളില്‍ ഡുവല്‍ ടോണ്‍ പെയിന്റ് നല്‍കി എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. 6.99 ലക്ഷം രൂപ മുതലാണ് പുതിയ ഐ20 ആക്റ്റീവിന്റെ ഡെല്‍ഹി എക്‌സ് ഷോറൂം വിലപുതിയ പെയിന്റ് ജോബ് കൂടാതെ ഹ്യുണ്ടായ് ഐ20 ആക്റ്റീവില്‍ മറ്റ് ചില ഭേദഗതികളും വരുത്തിയതായി സൂക്ഷിച്ചുനോക്കിയാല്‍ കാണാം.

റേഡിയേറ്റര്‍ ഗ്രില്ലിന്റെ ഡിസൈനില്‍ ഹ്യുണ്ടായ് ചെറുതായി കൈവെച്ചിരിക്കുന്നു. എന്നാല്‍ ഈയിടെയായി മിക്ക ഹ്യുണ്ടായ് മോഡലുകളിലും കാണുന്ന പുതിയ കാസ്‌കേഡ് ഗ്രില്ലുമായി ഇതിന് സാമ്യം കാണുന്നില്ല ഫ്രണ്ട് ഫോഗ് ലാംപുകളില്‍ സില്‍വര്‍ ഫിനിഷ്, ബൂട്ട് ലിഡിന്റെ താഴെ ഭാഗത്ത് ബ്ലാക്ക് റബ്ബര്‍ സ്ട്രിപ്പ് എന്നിവ കാറിന്റെ സൗന്ദര്യം വര്‍ധിപ്പിക്കുന്ന മാറ്റങ്ങളാണ്.

News, New Delhi, National, Business, Technology, Car, Hyundai i20 Active facelift launched in India; priced at Rs 6.99 lakh

അതേസമയം യൂറോപ്യന്‍ ഐ20 ആക്റ്റീവ് ഫേസ്ലിഫ്റ്റില്‍നിന്ന് വ്യത്യസ്തമായി ഇന്ത്യയില്‍ കാറിന്റെ ടെയ്ല്‍ ലാംപില്‍ മാറ്റം വരുത്തിയിട്ടില്ല. കാറിനകത്ത് പുതിയ ടച്ച്‌സ്‌ക്രീന്‍ യൂണിറ്റ്, സീറ്റ് ഫാബ്രിക്കില്‍ ഹൗണ്ട്-ടൂത്ത് പാറ്റേണ്‍ എന്നിവ കാണാം. ഈയിടെ പുറത്തിറക്കിയ എലൈറ്റ് ഐ20 ഹാച്ച്ബാക്കിന്റെ ഫേസ്ലിഫ്റ്റില്‍ കണ്ടതുപോലെ. 

എലൈറ്റ് ഐ20 അടിസ്ഥാനമാക്കിയാണ് ഐ20 ആക്റ്റീവ് നിര്‍മ്മിച്ചിരിക്കുന്നത്. പുതിയ ആല്‍പ്‌സ് ബ്ലൂ നിറമാണ് കാറിന്റെ ഉള്‍ഭാഗത്തെ പ്രത്യേകത. പുതുതായി നീല, വെളുപ്പ് നിറങ്ങളില്‍ ഡുവല്‍ ടോണ്‍ പെയിന്റ് സ്‌കീം നല്‍കി എന്നതാണ് ഏറ്റവും പ്രധാനം. പുതിയ ആല്‍പ്‌സ് ബ്ലൂ നിറമാണ് കാറിന്റെ ഉള്‍ഭാഗത്തെ പ്രത്യേകതഹ്യുണ്ടായ് ഐ20 ആക്റ്റീവിന്റെ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. പെട്രോള്‍ വേരിയന്റുകളില്‍ 83 എച്ച്പി, 1.2 ലിറ്റര്‍ എന്‍ജിനും ഡീസല്‍ വേരിയന്റുകളില്‍ 90 എച്ച്പി, 1.4 ലിറ്റര്‍ സിആര്‍ഡിഐ എന്‍ജിനും കരുത്ത് പകരും.


Keywords: News, New Delhi, National, Business, Technology, Car, Hyundai i20 Active facelift launched in India; priced at Rs 6.99 lakh


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?