ബലാത്സംഗം, മാനഭംഗം, കൊലപാതകം: വിദേശവനിതയുടെ കൊലപാതകത്തില്‍ കോവളത്തെ 2 യുവാക്കള്‍ അറസ്റ്റില്‍; മയക്കുമരുന്ന് നല്‍കി ലിഗയെ ക്രൂരമായി പീഡിപ്പിച്ചു
തിരുവനന്തപുരം : (www.kvartha.com 03.05.2018) ലാത്വിയന്‍ സ്വദേശിനി ലിഗയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാണെന്ന കണ്ടെത്തലിനെ തുടര്‍ന്ന് പ്രതികളായ ഉമേഷിന്റെയും ഉദയന്റെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇരുവരും കുറ്റസമ്മതം നടത്തിയിട്ടുണ്ട്. കാണാതായ അന്നു തന്നെ ലിഗ കൊല്ലപ്പെട്ടിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. കൊലപാതകം, ബലാത്സംഗം, മാനഭംഗം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. അറസ്റ്റിലായ രണ്ടു പേര്‍ക്കും കൊലപാതകത്തല്‍ നേരിട്ടു പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.
ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെടുമെന്ന് ദക്ഷിണമേഖലാ ഐജി മനോജ് എബ്രഹാം പറഞ്ഞു.
പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകളെന്ന വ്യാജേനയെത്തി യുവതിയെ കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പനത്തുറയിലെ കണ്ടല്‍ക്കാടിലേക്ക് കൊണ്ടുപോയാണ് ബലാത്സംഗം ചെയ്തതും കൊലപ്പെടുത്തിയതും. ആത്മഹത്യയെന്ന് വരുത്തിത്തീര്‍ക്കാനാണ് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ചതെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. ദിവസങ്ങള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പ്രതികള്‍ കുറ്റസമ്മതം നടത്തിയിരിക്കുന്നത്.

മൃതദേഹം കണ്ടെത്തിയ കാടിന് സമീപത്താണ് പ്രതികള്‍ ഇരുവരും താമസിക്കുന്നത്. ഇവര്‍ ലഹരി മരുന്ന് സംഘാംഗങ്ങളാണ്. ലിഗയെ കൊലപ്പെടുത്തിയത് ഉമേഷും ഉദയനും ചേര്‍ന്നാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റംസമ്മതിക്കുകയും ചെയ്തു. വ്യാഴാഴ്ച പുറത്തുവന്ന രാസപരിശോധനാ ഫലങ്ങളും പ്രതികളുടെ പങ്ക് സംശയാതീതമായി തെളിയിക്കുന്നുണ്ട്.
ലിഗയുടെ മൃതദേഹത്തില്‍ കണ്ട ജാക്കറ്റ് ഉദയന്റേതാണെന്നും കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ ശാസ്ത്രീയ തെളിവുകള്‍ കൂടി കോര്‍ത്തിണക്കിയാണ് പ്രതികളുടെ അറസ്റ്റ്. കണ്ടല്‍ക്കാട്ടില്‍ നിന്നും കണ്ടെത്തിയ മുടിയിഴകളും പ്രതികളുടേതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും സ്ഥിരം കുറ്റവാളികളാണെന്നും പോലീസ് പറയുന്നു.
മയക്കുമരുന്ന് കച്ചവടം നടത്തുന്ന ഉദയനും ഉമേഷും കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. വിദേശികള്‍ക്കൊപ്പം ഗൈഡായി കൂടി തട്ടിപ്പുകള്‍ നടത്തും. പീഡനവും ഹോബിയാക്കി. നേരത്തെ നിരവധി കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിച്ച കേസിലും ഇരുവരും പ്രതികളാണ്. ഇതിനിടെയാണ് ലിഗ ഇവരുടെ മുന്നില്‍ പെടുന്നത്. ലിഗ മരിച്ചെന്ന് തിരിച്ചറിഞ്ഞിട്ടും സാധാരണക്കാരെ പോലെയാണ് ഇരുവരും പെരുമാറിയത്. എന്നാല്‍, ചോദ്യം ചെയ്യലില്‍ പറഞ്ഞ കള്ളമാണ് ഇരുവര്‍ക്കും വിനയായത്. യുവതിയുടെ മൃതദേഹം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്‌കരിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Liga's murder case; Police arrested accused, Thiruvananthapuram, News, Trending, Police, Murder case, Arrest, Police, Crime, Criminal Case, Kerala.

Powered by Info News For You

Comments
Post a Comment