സംസ്ഥാനത്ത് ഡെങ്കിപ്പനിയും പടരുന്നു; കാസര്‍കോട്ട് ഇതിനകം 2 പേര്‍ മരിച്ചു; 59 പേര്‍ ചികിത്സ തേടി

കാസര്‍കോട്: (www.kvartha.com 21.05.2018) സംസ്ഥാനത്ത് നിപ വൈറസ് ആശങ്ക പടര്‍ത്തുന്നതിന് പിന്നാലെ ഡെങ്കിപ്പനിയും. കാസര്‍കോട്ട് മാത്രം ഇതിനകം രണ്ട് പേര്‍ മരിച്ചു. ബളാല്‍ പഞ്ചായത്തിലെ കണ്ണീര്‍വാടിയില്‍ പരേതനായ മൂലയില്‍ രാമന്റെ മകന്‍ എം മധു (28), മംഗല്‍പാടി പഞ്ചായത്തിലെ സൊങ്കാലില്‍ വാടക ക്വാട്ടേര്‍സില്‍ താമസിക്കുന്ന അബ്ദുര്‍ റഹ് മാന്റെ ഭാര്യ സുഹറ (40) എന്നിവരാണ് മരിച്ചത്. ഇതുകൂടാതെ ജില്ലയില്‍ 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ മലയോര മേഖലകളായ കിനാനൂര്‍, ബേളൂര്‍, കരിന്തളം, വെസ്റ്റ് എളേരി പഞ്ചായത്തുകളിലാണ് ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജില്ലയിലെ ആശുപത്രികളില്‍ മുന്നൂറോളം പേരാണ് ഡെങ്കിപ്പനി ബാധയുണ്ടെന്ന സംശയത്താല്‍ ചികിത്സ തേടിയത്. ഇതില്‍ 59 പേര്‍ക്ക് പനിബാധ സ്ഥിരീകരിച്ചു. സ്ഥിരീകരിച്ച 27 പേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.


പനിബാധ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. എന്നാല്‍ സര്‍ക്കാരിന്റെ നടപടി പനി തടയുന്നതിന് പര്യാപ്തമല്ലെന്ന് ആക്ഷേപമുയരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Kasaragod, Death, Hospital, Dengue, Virus, Dengue: 2 die reported in Kasargod, 59 hospitalized. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?