സത്യപ്രതിജ്ഞാ ചടങ്ങില്‍ 2 കോണ്‍ഗ്രസ് എം എല്‍ എമാര്‍ എത്തിയില്ല; മറുകണ്ടം ചാടിയതായി സൂചന, ബി ജെ പിക്ക് 2 സ്വതന്ത്രരുടെ പിന്തുണ
ബംഗളൂരു: (www.kvartha.com 19.05.2018) കര്‍ണാടക നിയമസഭയില്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ കോണ്‍ഗ്രസിന്റെ രണ്ട് എം.എല്‍.എമാര്‍ എത്തിയില്ല. ബെല്ലാരിയിലെ വിജയനഗരത്തില്‍ നിന്നുള്ള എം.എല്‍.എയായ ആനന്ദ് സിംഗ്, മസ്‌കിയില്‍ നിന്നുള്ള പ്രതാപ് ഗൗഡ പാട്ടീല്‍ എന്നിവരാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. ശേഷിക്കുന്ന 76 എം.എല്‍.എമാരും സത്യപ്രതിജ്ഞ ചെയ്തു. ഇതില്‍ ആനന്ദ് സിംഗ് ബി.ജെ.പി പക്ഷത്തേക്ക് കൂറുമാറിയെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സിംഗുമായി ബന്ധപ്പെടാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല.
ഇവര്‍ രണ്ട് പേരും വിട്ടുനില്‍ക്കുന്നതോടെ സഭയിലെ അംഗസംഖ്യ 219 ആയി കുറയും. ഇതോടെ കേവല ഭൂരിപക്ഷത്തിന് 110 സീറ്റ് മതിയാകും. അഞ്ച് അംഗങ്ങള്‍ വീതം ഒരുമിച്ചാണ് സത്യപ്രതിജ്ഞ ചെയ്തത്. അതിനിടെ രണ്ട് സ്വതന്ത്രന്മാര്‍ ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇതോടെ ബി.ജെ.പിയുടെ അംഗസംഖ്യ 106 ആയി.
ശനിയാഴ്ച രാവിലെ 11 മണിക്ക് പ്രോട്ടെ സ്പീക്കര്‍ കെ.ജി ബൊപ്പയ്യയുടെ അധ്യക്ഷതയിലാണ് സഭ സമ്മേളിച്ചത്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും കെ.ജെ ജോര്‍ജും അടക്കമുള്ളവര്‍ പത്തു മണിയോടെ സഭയിലെത്തി. പിന്നാലെ ബസുകളില്‍ ഹൈദരാബാദിലെ റിസോര്‍ട്ടില്‍ പാര്‍പിച്ച കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ സഭയിലെത്തിച്ചു. വൈകിട്ട് നാലുമണിക്കാണ് വിശ്വാസ വോട്ടെടുപ്പ്.

Keywords: 2 Lawmakers 'Missing' Ahead Of Karnataka Trust Vote, Bangalore, News, Politics, Trending, Congress, BJP, National, Karnataka, Election.
Powered by Info News For You

Comments
Post a Comment