വാഗമണ്‍ സിമി ക്യാമ്പ് കേസ്; 18 പ്രതികള്‍ക്കും ഏഴുവര്‍ഷം തടവുശിക്ഷ
കൊച്ചി: (www.kvartha.com 15.05.2018) നിരോധിത സംഘടനയായ സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്‌മെന്റ് ഓഫ് ഇന്ത്യ (സിമി) വാഗമണ്ണില്‍ സംഘടിപ്പിച്ച ആയുധപരിശീലന ക്യാംപ് കേസിലെ 18 പ്രതികള്‍ക്കും ഏഴുവര്‍ഷം തടവുശിക്ഷ. കൊച്ചിയില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. ഇവരുടെ റിമാന്‍ഡ് കാലാവധി ശിക്ഷയായി പരിഗണിക്കാമെന്നും കോടതി വ്യക്തമാക്കി.
മലയാളികളായ ഒന്നാംപ്രതി ഈരാറ്റുപേട്ട പീടിക്കല്‍ പി.എ.ശാദുലി (ഹാരിസ്), നാലാംപ്രതി പീടിക്കല്‍ പി.എ.ഷിബിലി, അഞ്ചാംപ്രതി ആലുവ കുഞ്ഞുണ്ണിക്കര പെരുന്തേലില്‍ പി.എ.മുഹമ്മദ് അന്‍സാര്‍ (അന്‍സാര്‍ നദവി), ആറാംപ്രതി പെരുന്തേലില്‍ അബ്ദുല്‍ സത്താര്‍ (മന്‍സൂണ്‍) എന്നിവരും ഏഴുവര്‍ഷം തടവ് അനുഭവിക്കണം. കേസില്‍ പതിനെട്ടു പ്രതികളും കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. വിചാരണ നേരിട്ട 17 പ്രതികളെ തെളിവുകളില്ലാത്തതിനാല്‍ വിട്ടയച്ചു.
അതേസമയം പ്രതികള്‍ രാജ്യത്തിനെതിരെ സായുധപോരാട്ടം നടത്തിയെന്ന കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. എന്നാല്‍, ഭീകരസംഘടനയില്‍ അംഗങ്ങളായെന്ന ആരോപണം തെളിഞ്ഞു. മറ്റു സ്‌ഫോടനക്കേസുകളില്‍ പ്രതികളായി ഗുജറാത്തിലെ സബര്‍മതി, കര്‍ണാടകയിലെ ഹിന്ദാലക സെന്‍ട്രല്‍ ജയില്‍ എന്നിവിടങ്ങളില്‍ കഴിയുന്ന പ്രതികളെ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണു വിചാരണ ചെയ്തത്.
നിയമവിരുദ്ധ പ്രവര്‍ത്തന നിരോധന നിയമത്തിലെയും (യുഎപിഎ) സ്‌ഫോടകവസ്തു നിരോധന നിയമത്തിലെയും വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 38 പ്രതികളില്‍ 35 പേരാണു വിചാരണ നേരിട്ടത്. മുപ്പത്തഞ്ചാം പ്രതി മുംബൈ സ്വദേശി പൈദുനി അബ്ദുല്‍ സുബുഹാന്‍ ഖുറേഷിയെ വിചാരണയുടെ അവസാന ഘട്ടത്തിലാണു പിടികൂടാന്‍ കഴിഞ്ഞത്. മുപ്പത്തേഴാം പ്രതി ഉത്തര്‍പ്രദേശ് അസംമാര്‍ഗ് വാസിഖ് അബ്ദുല്ല ഒളിവിലാണ്. മുപ്പത്തൊന്നാം പ്രതി മധ്യപ്രദേശ് ഖന്‍ദവാ മെഹബൂബ് മാലിക്, ജയില്‍ ചാടാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇന്‍ഡോറില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റു മരിച്ചു.
ഉന്നംതെറ്റാതെ നിറയൊഴിക്കാനും പെട്രോള്‍ബോംബു നിര്‍മിക്കാനും വനത്തില്‍ കൂടിയുള്ള ബൈക്ക് റേസിങ്ങിനും പ്രത്യേക പരിശീലനം നല്‍കാനുമാണു വാഗമണിലെ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ പത്തു മുതല്‍ 12 വരെ സിമിയുടെ നേതൃത്വത്തില്‍ ആയുധ പരിശീലന ക്യാംപ് സംഘടിപ്പിച്ചതെന്നായിരുന്നു കേസ്. ക്യാപില്‍ ആറ് എഞ്ചിനീയര്‍മാരും മൂന്നു ഡോക്ടര്‍മാരും പങ്കെടുത്തുവെന്നായിരുന്നു കുറ്റപത്രം. ഇവരില്‍ രണ്ടു പേര്‍ കുറ്റവിമുക്തരായി.
ആഭ്യന്തര സുരക്ഷാ ഏജന്‍സിയിലെ ഡിവൈഎസ്പി: ആര്‍.കെ.കൃഷ്ണകുമാറാണ് കേസില്‍ ആദ്യ അന്വേഷണം നടത്തിയത്. പിന്നീട് കേസന്വേഷണം ഏറ്റെടുത്ത എന്‍ഐഎയുടെ ന്യൂഡല്‍ഹി യൂണിറ്റ് സൂപ്രണ്ട് രാജ്‌മോഹനാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. ക്യാംപില്‍ അന്‍പതോളം പേര്‍ പങ്കെടുത്തെങ്കിലും 38 പേരുടെ വിശദാംശങ്ങള്‍ മാത്രമാണ് അന്വേഷണ ഏന്‍സിക്ക് ലഭിച്ചത്.

Keywords: Vagamon SIMI Case: NIA court awards 7 years rigorous imprisonment to 18 people, Kochi, News, Trending, Malayalees, Probe, Court, NIA, Allegation, National.
Powered by Info News For You

Comments
Post a Comment