എം.ജി യൂണിവേഴ്സിറ്റിക്കുള്ള ബജറ്റ് വിഹിതത്തില്‍നിന്ന് 18 കോടി രൂപ വെട്ടിക്കുറയ്ക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവ്

കോട്ടയം:(www.kvartha.com 05/05/2018) എം.ജി. സര്‍വകലാശാലയുടെ ഉടമസ്ഥതയിലല്ലാത്ത തൊടുപുഴ എഞ്ചിനീയറിംഗ് കോളേജിന് സ്ഥലം ഏറ്റെടുത്തുകൊടുത്തതിന്റെ സര്‍ക്കാരിനുള്ള ബാധ്യത തീര്‍ക്കാര്‍ 18 കോടി രൂപ മഹാത്മാഗാന്ധി സര്‍വകലാശാലയുടെ നോണ്‍പ്ലാന്‍ ബജറ്റ് വിഹിതത്തില്‍നിന്ന് വെട്ടിക്കുറയ്ക്കുവാന്‍ സര്‍ക്കാര്‍ ഉത്തരവായി. ഇതിന്റെ ആദ്യ ഗഡുവായി ഏപ്രില്‍ മാസത്തില്‍ ലഭിക്കേണ്ട നോണ്‍പ്ലാന്‍ ഗ്രാന്റില്‍ നിന്നും 1,52,37,250 രൂപ സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുകയാണ്.

ശതകോടികളുടെ ആസ്തിയുണ്ടായിരുന്ന എം.ജി. സര്‍വകലാശാലാ സ്വാശ്രയ സ്ഥാപനങ്ങള്‍ മാക്സിസ്റ്റ് സൊസൈറ്റിക്ക് കൈമാറിയ സര്‍ക്കാര്‍, ബാധ്യതകള്‍ മുഴുവന്‍ സര്‍വകലാശാലയുടെ മേല്‍ വീണ്ടും അടിച്ചേല്‍പ്പിക്കുകയാണെന്ന് യൂണിയന്‍ ആരോപിച്ചു.

News, Kottayam, Kerala, Government, Salary, Pension, Budget, Government order to cut Rs 18 crores out of Budget allocation for MG University

തൊടുപുഴ എഞ്ചിനീയറിംഗ് കോളേജ് ഉള്‍പ്പെടെ സര്‍വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങള്‍ സൊസൈറ്റിക്ക് സര്‍ക്കാര്‍ കൈമാറിയത് ആസ്തികളും ബാധ്യതകളും ഉള്‍പ്പെടെയാണ്.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥലം വാങ്ങുന്നതിനുള്ള പണം കണ്ടെത്തേണ്ടത് പ്ലാന്‍ ഫണ്ടില്‍ നിന്നുമായിരിക്കെ 18 കോടി രൂപ ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുമായുള്ള നോണ്‍പ്ലാന്‍ ഗ്രാന്റില്‍ നിന്നും കുറവ് ചെയ്തിരിക്കുന്നത് ദുരൂഹതയുണര്‍ത്തുന്ന നടപടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, Government, Salary, Pension, Budget, Government order to cut Rs 18 crores out of Budget allocation for MG University


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?