കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസ്; സല്‍മാന്‍ ഖാന്റെ അപ്പീല്‍ ജുലൈ 17ലേക്ക് മാറ്റി

ജോധ്പൂര്‍: (www.kvartha.com 07.05.2018) കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കുന്നത് ജോധ്പൂര്‍ കോടതി ജൂലൈ 17 ലേക്ക് മാറ്റിവച്ചു. അഞ്ചു വര്‍ഷം തടവിനു വിധിച്ചതിനെതിരെയാണ് താരം അപ്പീല്‍ നല്‍കിയത്. ജോധ്പൂര്‍ ജില്ലാ, സെഷന്‍സ് ജഡ്ജി ചന്ദ്രകുമാര്‍ സൊങ്കാറയാണ് ബോളിവുഡ് താരത്തിന്റെ അപ്പീലില്‍ വാദം കേള്‍ക്കുക. അപ്പീല്‍ പരിഗണിക്കുന്ന വേളയില്‍ കോടതിയില്‍ ഹാജരായ സല്‍മാന്‍ ഖാന്‍ പിന്നീടു മടങ്ങി.

മുംബൈയില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്കു ശേഷം സല്‍മാന്‍ ഖാന്‍ ജോധ്പൂരിലെത്തിയിരുന്നു. സഹോദരി അല്‍വിരയും ഒപ്പമുണ്ടായിരുന്നു. അപ്പീല്‍ പരിഗണിക്കുമ്പോള്‍ സല്‍മാന്‍ ഖാനെ കോടതിയില്‍ ഹാജരാക്കും. കേസില്‍ ശിക്ഷിക്കപ്പെട്ട താരം ഏപ്രില്‍ ഏഴിനാണു ജാമ്യം നേടി പുറത്തിറങ്ങിയത്. 50,000 രൂപയുടെ ജാമ്യത്തിലാണുസല്‍മാന് ജാമ്യം ലഭിച്ചത്.

Salman Khan arrives in Jodhpur for bail hearing in blackbuck poaching case, Salman Khan, Trending, Court, Appeal, News, Cinema, Entertainment, National

ഏപ്രില്‍ അഞ്ചിനാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ദേവ് കുമാര്‍ ഖത്രി താരത്തിന് അഞ്ചു വര്‍ഷം തടവുശിക്ഷ വിധിക്കുന്നത്. ശിക്ഷ ഒരു മാസത്തേക്ക് സ്‌റ്റേ ചെയ്യണമെന്ന സല്‍മാന്റെ ആവശ്യം അന്ന് കോടതി അംഗീകരിച്ചിരുന്നു. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുതെന്നും നിര്‍ദേശിച്ചിരുന്നു.

വന്യജീവി സംരക്ഷണ നിയമം ലംഘിച്ചു മാനുകളെ വെടിവച്ചു കൊന്നതിനു രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോധ്പുര്‍ കോടതിയില്‍ മാര്‍ച്ച് 28നു വാദം പൂര്‍ത്തിയായിരുന്നു. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രി യാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നുവെന്നാണു കേസ്.

കാനഡ, നേപ്പാള്‍, അമേരിക്ക എന്നീ രാജ്യങ്ങളിലേക്ക് പോകുന്നതിനായി അനുമതി തേടി സല്‍മാന്‍ അടുത്തിടെ ജോധ്പൂര്‍ ജില്ലാ സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു. കോടതി അനുമതി നല്‍കിയിട്ടുണ്ട്. മേയ് 25 മുതല്‍ ജൂലായ് 10 വരെയാണ് സല്‍മാന്റെ വിദേശപര്യടനം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Salman Khan arrives in Jodhpur for bail hearing in blackbuck poaching case, Salman Khan, Trending, Court, Appeal, News, Cinema, Entertainment, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?