സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: (www.kasargodvartha.com 23.05.2018) സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് 17കാരിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അയല്‍വാസിയായ പെണ്‍കുട്ടിയുടെ പരാതിയില്‍ ചെറുപുഴ തിരുമേനിയിലെ അഖിലേഷ് മോന്‍ എന്ന ടി എം വൈശാഖിനെ(19)യാണ് പയ്യന്നൂര്‍ സിഐ എ പി ആസാദ് അറസ്റ്റ് ചെയ്തത്. സിനിമയിലും സീരിയലിലും അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് പതിനേഴുകാരിയെ പലയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചത്.

ഏപ്രില്‍ ഏഴിന് തൃശൂരില്‍ സീരിയല്‍ ഷൂട്ടിംഗുണ്ടെന്ന് പറഞ്ഞാണ് വൈശാഖ് പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. എന്നാല്‍ തൃശൂരിലെത്തിയപ്പോള്‍ ഷൂട്ടിംഗ് തീയതി മാറ്റിയിട്ടുണ്ടെന്ന് പറഞ്ഞ് തൃശൂരിലെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് പലവട്ടം പീഡനത്തിനിരയാക്കി എന്നാണ് പെണ്‍കുട്ടിയുടെ പരാതി. തീവണ്ടി യാത്രക്കിടയിലും വൈശാഖ് തന്നെ പീഡനത്തിനിരയാക്കി എന്നും പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു.

Kerala, Kannur, Payyanur, Molestation, news, Youth, arrest, Crime, Police, Molestation: Youth arrested

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kannur, Payyanur, Molestation, news, Youth, arrest, Crime, Police, Molestation: Youth arrested


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?