നാലു വയസുകാരിക്ക് തുടര്‍ച്ചയായ വയറുവേദന; വീട്ടുകാരുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന പീഡന പരമ്പര; പീഡിപ്പിച്ചത് 17കാരന്‍, പുറത്തറിയാതിരിക്കാന്‍ കുട്ടിയെ ബൈക്കിടിപ്പിച്ച് തുടയെല്ലു തകര്‍ത്തു

കതിരൂര്‍: (www.kvartha.com 03.05.2018) നാലു വയസുകാരിക്ക് തുടര്‍ച്ചയായ വയറുവേദന, ഇതേതുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത് ഞെട്ടിക്കുന്ന പീഡന പരമ്പര. പീഡിപ്പിച്ചതാകട്ടെ ഒരു 17കാരനും. സംഭവം പുറത്തറിയാതിരിക്കാന്‍ കുട്ടിയെ ബൈക്കിടിപ്പിച്ച് തുടയെല്ലു തകര്‍ത്തു.

കണ്ണൂരിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. പ്രതിക്കെതിരെ പോക്‌സോ ചുമത്തി കേസ് എടുത്ത പോലീസ് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ജാമ്യത്തില്‍ വിട്ടു. പെട്ടെന്നൊരുദിവസം കളിയും ചിരിയും മാഞ്ഞ കുട്ടി നിശ്ബദയായി. കുട്ടിയുടെ വിട്ടുമാറാത്ത വയറുവേദനയും വീട്ടുകാരില്‍ സംശയമുണര്‍ത്തി. ഇതോടെ സംശയത്തിലായ വീട്ടുകാര്‍ സ്‌നേഹപൂര്‍ണമായ പെരുമാറ്റത്തിലൂടെ കുട്ടിയുടെ മനസുതുറക്കുകയായിരുന്നു.

Four-year-old molested, News, Local-News, Molestation, Crime, Criminal Case, Complaint, Police, Arrest, Bail, Kannur, Kerala

അമ്മ ജോലിക്കായി വീട്ടില്‍ നിന്നു മാറി നിന്ന സമയത്താണു പീഡന പരമ്പര അരങ്ങേറുന്നത്. ഇതിനിടെ അച്ഛനും പുറത്തു പോകും. ഇതോടെ 17 കാരന്‍ വീട്ടില്‍ എത്തും. പലതവണയാണ് സ്വന്തം വീട്ടില്‍ വച്ചു കുട്ടി പീഡനത്തിന് ഇരയായത്. അച്ഛനും അമ്മയും പുറത്തുപോകുമ്പോള്‍ പത്തുവയസുകാരനായ മൂത്ത സഹോദരനും കുട്ടിയുടെ ഇരട്ട സഹോദരനും മാത്രമാണ് വീട്ടില്‍ ഉണ്ടാകാറ്.

പീഡനവിവരം പുറത്തു പറയാതിരിക്കാന്‍ 17 കാരന്‍ ബൈക്കിടിപ്പിച്ചു കുട്ടിയുടെ തുടയെല്ലു തകര്‍ത്തു. സാധാരണ അപകടമാണ് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീടാണ് വീട്ടുകാര്‍ വിവരങ്ങള്‍ അറിഞ്ഞത്. ചൈല്‍ഡ് ലൈന്‍ ഇടപെട്ട കേസില്‍ കുറ്റപത്രം തയ്യാറായിട്ടില്ല. ശരീരികവും മാനസികവുമായി തകര്‍ന്ന മകളെ ജീവിത്തിലേയ്ക്കു തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിലാണ് വീട്ടുകാര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Four-year-old molested, News, Local-News, Molestation, Crime, Criminal Case, Complaint, Police, Arrest, Bail, Kannur, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?