കൊല്ലം തെന്മലയില്‍ 16കാരി പീഡിപ്പിക്കപ്പെട്ടത് മാതാവിന്റേയും പിതാവിന്റേയും ഒത്താശയോടെ: കടബാധ്യത തീര്‍ക്കാന്‍ പിതാവ് ഭാര്യയേയും കുട്ടിയേയും സുഹൃത്തുക്കള്‍ക്കു കാഴ്ചവെച്ചു; സംഭവത്തില്‍ അമ്മയും ബന്ധുവും അറസ്റ്റില്‍, പിതാവും മറ്റ് മൂന്നുപേരും ഒളിവില്‍

കൊല്ലം: (www.kvartha.com 16.05.2018) കൊല്ലം തെന്മലയില്‍ 16കാരി പീഡിപ്പിക്കപ്പെട്ടത് ഭര്‍ത്താവിന്റെ ഒത്താശയോടെ എന്നു റിപ്പോര്‍ട്ട്. കടബാധ്യത തീര്‍ക്കാന്‍ പിതാവ് കുട്ടിയേയും ഭാര്യയേയും സുഹൃത്തുക്കള്‍ക്കു കാഴ്ച വയ്ക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണു കുട്ടിയെ കാണാതായത്. തുടര്‍ന്നു പോലീസ് നടത്തിയ തിരിച്ചിലില്‍ പെണ്‍കുട്ടിയെ കണ്ടെത്തി. എന്നാല്‍ അവളെ ക്രൂരമായി ബലാത്സംഗം ചെയ്തിരുന്നു എന്ന് വൈദ്യ പരിശോധനയില്‍ വ്യക്തമായി.

സംഭവത്തില്‍ പ്രധാന പ്രതിയെന്നു സംശയിക്കുന്നയാളെ പോലീസ് പിടികൂടിരുന്നു. പെണ്‍കുട്ടിയേയും അമ്മയേയും അച്ഛന്‍ കൂട്ടുകാര്‍ക്കു കൈമാറുകയായിരുന്നു എന്നും പല സ്ഥലങ്ങളില്‍ വച്ചു നിരവധി തവണ പെണ്‍കുട്ടി പീഡനത്തിന് ഇരയായിരുന്നു എന്നും കണ്ടെത്തി. കേസില്‍ അമ്മയും ബന്ധുവും അറസ്റ്റിലായി. എന്നാല്‍ അച്ഛന്‍ ഉള്‍പ്പെടെ ഉള്ള മറ്റു മൂന്നു പേര്‍ ഒളിവിലാണ്. 2016 മുതല്‍ അച്ഛന്റെ സുഹൃത്തും ബന്ധുവും അയല്‍വാസിയും നിരവധി തവണ പീഡിപ്പിച്ചു എന്നും പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

16-year old girl molested in Kollam, Kollam, News, Trending, Crime, Criminal Case, Molestation, Police, Arrest, Kerala, Local-News

പണമിടപാടിന്റെ ബാധ്യത തീര്‍ക്കാന്‍ അച്ഛന്‍ കണ്ടെത്തിയ മാര്‍ഗമാണു മകളെ സുഹൃത്തുക്കള്‍ക്ക് കൈമാറിയത് . കൊല്ലം പുളിയറയില്‍ ഫാം ഹൗസില്‍ പെണ്‍കുട്ടിയേയും അമ്മയേയും താമസിപ്പിച്ച് അച്ഛന്റെ സുഹൃത്ത് നിരവധി തവണ പെണ്‍കുട്ടിയെ പീഡിപ്പിച്ചിരുന്നു. ഇതു തന്റെ അറിവോടെയാണ് എന്നു പെണ്‍കുട്ടിയുടെ അമ്മ പറയുന്നു. പെണ്‍കുട്ടിയെ അമ്മൂമ്മ കൂട്ടിക്കൊണ്ടുപോയെങ്കിലും അമ്മയും അച്ഛനും നിര്‍ബന്ധപൂര്‍വം വീണ്ടും തെന്മലയിലേക്കു കൂട്ടിക്കൊണ്ടുപോയി. അവിടെവച്ചാണ് അയല്‍വാസിയും ബന്ധുവും പീഡിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

ഈ കുടുംബം ഒന്നരവര്‍ഷം മുന്‍പ് ആര്യങ്കാവിലെ ഫാമില്‍ ജോലി ചെയ്തിരുന്നു. അമ്മയുടെ കൂടെ താമസിക്കുന്ന ആളിന്റെ സ്വഭാവദൂഷ്യം മൂലം ഫാം ഉടമ ഇവരെ അവിടെനിന്നു പറഞ്ഞുവിടുകയായിരുന്നു. പിന്നീടാണു പുളിയറയില്‍ എത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 16-year old girl molested in Kollam, Kollam, News, Trending, Crime, Criminal Case, Molestation, Police, Arrest, Kerala, Local-News.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?