മധുവിന്റെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു; 16 പേര്‍ക്കെതിരെ കൊലക്കുറ്റം
പാലക്കാട്: (www.kvartha.com 23.05.2018) ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അഗളി ഡിവൈഎസ്പിയാണ് മണ്ണാര്‍ക്കാട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 22നാണ് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിരയായി മധു കൊല്ലപ്പെട്ടത്. കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മരണകാരണമായി പതിനഞ്ച് മുറിവുകളാണ് ചൂണ്ടി കാട്ടിയിട്ടുള്ളത്.
മധുവിനെ പോലീസിനു കൈമാറുന്നതുവരെ പ്രതികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ എട്ടു മൊബൈല്‍ ഫോണുകള്‍ക്കും 165 പേരുടെ മൊഴികള്‍ക്കുമൊപ്പം മുക്കാലിയിലെ മൂന്ന് സിസിടിവികളും പ്രതികള്‍ സഞ്ചരിച്ച അഞ്ച് വാഹനങ്ങളും തെളിവുകളായി കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്തത്.
Keywords: Kerala, palakkad, News, Murder, Death, Killed, Case, Police, Madhu murder case: Charge sheet submitted

Powered by Info News For You

Comments
Post a Comment