പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ തീകൊളുത്തിക്കൊന്ന കേസില്‍ 16 പേര്‍ അറസ്റ്റില്‍
റാഞ്ചി: (www.kvartha.com 05.05.2018) ജാര്‍ഖണ്ഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി ജീവനോടെ തീകൊളുത്തിക്കൊന്ന കേസില്‍ 16 പേരെ പോലീസ് പിടികൂടി. സംഭവത്തില്‍ 20 പ്രതികളുണ്ടെന്നും നാല് പേരെ ഇനിയും പിടികൂടാനുണ്ടെന്നും മുതിര്‍ന്ന പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താന്‍ ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചതായും പോലീസ് വ്യക്തമാക്കി.
സംസ്ഥാനത്തെ നക്‌സല്‍ ബാധിത പ്രദേശമായ ചത്ര ജില്ലയില്‍ വ്യാഴാഴ്ച രാത്രിയാണ് പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായത്. വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പെണ്‍കുട്ടിയെ നാല് യുവാക്കള്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും വിജനമായ സ്ഥലത്ത് വച്ച് പീഡിപ്പിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇതുസംബന്ധിച്ചുള്ള പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ വെള്ളിയാഴ്ച നാട്ടുകൂട്ടം ചേര്‍ന്ന് യുവാക്കള്‍ക്ക് 100 സിറ്റ്അപ്പ് ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു.
ഇതില്‍ കുപിതരായ യുവാക്കള്‍ വൈകുന്നേരം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മാതാപിതാക്കളുടെ മുന്നില്‍ വച്ച് കുട്ടിയെ ജീവനോടെ കത്തിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ സംഭവവും പഞ്ചായത്ത് കൗണ്‍സില്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. സംഭവത്തിനുശേഷം ഒളിവില്‍ പോയ പ്രതികളെ പോലീസ് ശനിയാഴ്ച രാവിലെയാണ് പോലീസ് പിടികൂടിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 16 Arrested Over Gang-molest Murder Of Jharkhand Girl, Molestation, Crime, Criminal Case, Police, Arrested, Burnt to death, Probe, National.

Powered by Info News For You

Comments
Post a Comment