അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ച് 16കാരനായ നടന്‍; 16 കാരിയായ കാമുകി മൂന്നുമാസം ഗര്‍ഭിണി
ലണ്ടന്‍:(www.kvartha.com 26/05/2018) അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച് 16കാരനായ നടന്‍. കോറണേഷന്‍ സ്ട്രീറ്റിലൂടെ ശ്രദ്ധേയനായ നടന്‍ അലക്‌സ് ബെയിന്‍ ആണ് 16ാം വയസ്സില്‍ അച്ഛനാകാന്‍ പോകുന്നതിന്റെ സന്തോഷം പങ്കുവെച്ചത്. ബെയിന്റെ 16 കാരിയായ കാമുകി ലെവി സെല്‍ബിയാണ് കുട്ടിയുടെ മാതാവ്.
സെല്‍ബി തന്നെയാണ് താന്‍ 12 ആഴ്ച ഗര്‍ഭിണിയാണെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ പുറംലോകത്തെ അറിയിച്ചത്. ഡിസംബര്‍ എട്ടിനാണ് ഡെലിവറി ഡേറ്റെന്നും സില്‍ബി പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി കോറണേഷന്‍ സ്ട്രീറ്റില്‍ അഭിനയിക്കുകയാണ് താരം. താന്‍ അച്ഛനാകാന്‍ പോകുന്ന കാര്യം വളരെ സന്തോഷത്തോടെയാണ് സെറ്റിലുള്ളവരോടും സോഷ്യല്‍ മീഡിയയിലും ബെയിന്‍ പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടുകാരും ഏറെ സന്തോഷത്തിലാണ്.
മകളുടെ സ്‌കാന്‍ റിപ്പോര്‍ട്ടിന്റെ ചിത്രം പ്രൊഫൈല്‍ പിക്ച്ചറാക്കി മാറ്റിയാണ് അമ്മ ജൂഡിത്ത് കാല്‍വെര്‍ട്ട് ഇതിനെ സ്വാഗതം ചെയ്തത്. സെല്‍ബിയെയും ബെയിനെയും അഭിനന്ദിച്ചുകൊണ്ട് അമ്മായിയായ ട്രേസി ആദംസും ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ഷെയര്‍ ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, London, World, Social Network, Actor, Facebook, Coronation Street wild child Alex Bain, 16, set to be real-life father as his teenage girlfriend announces her pregnancy

Powered by Info News For You

Comments
Post a Comment