കാനഡയിലെ ഇന്ത്യന്‍ റസ്റ്റോറന്റില്‍ സ്‌ഫോടനം; 15 പേര്‍ക്ക് പരിക്ക്

ടോറന്റോ: (www.kvartha.com 26.05.2018) ടൊറന്റോയിലെ ഇന്ത്യന്‍ റെസ്റ്റോറന്റിലുണ്ടായ സ്‌ഫോടനത്തില്‍ പതിനഞ്ച് പേര്‍ക്ക് പരിക്ക്. സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് രണ്ട് പേരെ തിരയുന്നു. എന്നാല്‍ പ്രാഥമീക അന്വേഷണത്തില്‍ സ്‌ഫോടനത്തിന് ഭീകരവാദവുമായി ബന്ധമുണ്ടെന്ന് കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് പറയുന്നു.

രണ്ട് പേരുടെ പിറന്നാള്‍ ആഘോഷങ്ങള്‍ നടക്കുന്നതിനിടയിലായിരുന്നു സ്‌ഫോടനം. തല മറച്ച രണ്ട് പേര്‍ സ്‌ഫോടക വസ്തുവുമായി റെസ്റ്റോറന്റിലേയ്ക്ക് കയറുന്നത് കണ്ടതായി അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന പീല്‍ റീജ്യണല്‍ പോലീസ് മേധാവി ജെന്നിഫര്‍ ഇവാന്‍സ് പറഞ്ഞു.

15 hurt in bomb blast in Indian eatery in Canada

സ്‌ഫോടനം നടന്നയുടനെ ഇവര്‍ രണ്ട് പേരും ഓടി രക്ഷപ്പെടുന്നതും കണ്ടതായി അവര്‍ പറഞ്ഞു.

പരിക്കേറ്റവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. രണ്ട് സ്ത്രീകള്‍ ഇതില്‍ ഉള്‍പ്പെടും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Three of them - a 35-year-old man and two women, aged 48 and 62 - were taken by ambulance to hospital in critical condition, and were listed as stable on Friday morning.

Keywords: World, Blast, Canada


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?