മുന്‍ ലോക സുന്ദരി സുസ്മിത സെന്നിന് നേരെ 15കാരന്റെ ലൈംഗികാതിക്രമം

മുംബൈ: (www.kvartha.com 22.05.2018) മുന്‍ ലോക സുന്ദരി സുസ്മിത സെന്നിന് നേരെ 15കാരന്റെ ലൈംഗികാതിക്രമം. താരം തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവാര്‍ഡ് ദാന ചടങ്ങിനിടെയുണ്ടായ 15കാരന്റെ ലൈംഗികാതിക്രമത്തെ കുറിച്ച് തുറന്നുപറഞ്ഞത്. സെലിബ്രിറ്റികള്‍ക്ക് പോലും ലൈംഗിക ചൂഷണങ്ങളില്‍ നിന്ന് രക്ഷയില്ലെന്നാണ് ബോളിവുഡ് താരത്തിന്റെ വെളിപ്പെടുത്തലോടെ വ്യക്തമാകുന്നത്. പത്ത് ബോഡി ഗാര്‍ഡുകള്‍ ചുറ്റുംനില്‍ക്കെയായിരുന്നു പതിനഞ്ചുകാരന്‍ ലൈംഗികാതിക്രമത്തിന് മുതിര്‍ന്നത്. ഇത് തന്നെ അത്ഭുതപ്പെടുത്തിയെന്നും സെന്‍ പറയുന്നു.


'ഒരു സ്ത്രീ എന്ന നിലയ്ക്ക് പൊതുസമൂഹത്തില്‍ മോശമായി പെരുമാറിയേക്കാവുന്ന നൂറുകണക്കിന് പുരുഷന്മാരെ ഞങ്ങള്‍ക്ക് കൈകാര്യം ചെയ്യേണ്ടി വരാറുണ്ട്. സ്വരക്ഷയ്ക്കായി ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രതികരിക്കേണ്ടിവരാറുമുണ്ട്. ഈ പ്രായത്തില്‍ പോലും എനിക്ക് ഇത്തരം പ്രശ്‌നം നേരിടേണ്ടി വന്നു.

ആറുമാസം മുമ്പ് അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു എനിക്കെതിരായ അതിക്രമം. വെറും പതിനഞ്ചു വയസ് മാത്രമുള്ള കുട്ടി എന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. ഇത്രയും ആളുകള്‍ കൂടി നില്‍ക്കുന്നതിനാല്‍ ആരാണ് ചെയ്യുന്നതെന്ന് എനിക്ക് മനസിലാകില്ലെന്ന ധാരണയിലായിരുന്നു അവന്‍.

ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്വയം രക്ഷയ്ക്കായി എന്തെങ്കിലും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. പിറകില്‍ നിന്ന അവനെ കൈ പിടിച്ചു മുന്നിലേക്ക് വലിച്ചുകൊണ്ടുവന്ന ഞാന്‍ ശരിക്കും ഞെട്ടിപ്പോയെന്ന് സുസ്മിത പറയുന്നു. സാധാരണ ഇത്തരം ഒരു വൃത്തികേടുണ്ടായാല്‍ പ്രതികരിക്കേണ്ടതാണ്. പക്ഷേ ഇതൊരു കൊച്ചു കുട്ടി. അവന് വെറും പതിനഞ്ച് വയസ്. അവന്റെ തോളില്‍ പിടിച്ച് ഞാന്‍ മുന്നോട്ടുനടന്ന് ഞാന്‍ പറഞ്ഞു.



ഇപ്പോള്‍ ഞാന്‍ ഇവിടെ നിന്ന് ഒച്ചയെടുത്ത് അലറി, നടന്ന കാര്യം വിവരിച്ചാല്‍ നിന്റെ ജീവിതം തന്നെ ഇല്ലാതാകും. എന്നാല്‍ തെറ്റൊന്നും ചെയ്തില്ലെന്ന നിലപാടിലായിരുന്നു അവന്‍. ഞാന്‍ എന്റെ നിലപാടില്‍ ഉറച്ചു നിന്നതോടെ അവന്‍ തെറ്റ് മനസിലാക്കി ക്ഷമ ചോദിച്ചു. ഇനി ഒരിക്കലും അങ്ങനെ ആരോടും ചെയ്യില്ലെന്നും എന്നോട് സത്യം ചെയ്തു. സുസ്മിത പറയുന്നു.

ഒരു പതിനഞ്ച് വയസുകാരനെ ഇത്തരം പ്രവര്‍ത്തികള്‍ വിനോദമല്ലെന്നും വലിയ തെറ്റാണെന്നും അതിന് ഒരുപക്ഷേ ജീവിതത്തിന്റെ തന്നെ വില നല്‍കേണ്ടി വരുമെന്നും രക്ഷിതാക്കളോ സമുഹമോ പഠിപ്പിച്ചിട്ടില്ല. പക്ഷേ കൂട്ടബലാത്സംഗങ്ങളിലും ഭീകരമായ പീഡനങ്ങളിലും മറ്റും വിനോദം കണ്ടെത്തുന്ന മുതിര്‍ന്ന പുരുഷന്‍മാരെ യാതൊരു ദാക്ഷിണ്യവും കൂടാതെ, ദയയുടെ പരിഗണന നല്‍കാതെ തൂക്കിലേറ്റണമെന്നും സുസ്മിത പറയുന്നു.

Keywords: India, National, News, Molestation attempt, Actress, Entertainment, Mumbai, Bollywood, Child, Sushmita Sen recalls the incident when a 15-year-old boy tried to harass her



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?