മുപ്പത് ചിത്രകാരന്മാരുടെ സംഘം ഉത്തരമലബാറിലെ 15 ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനെത്തുന്നു
ഉദുമ (www.evisionnews.co): ബി.ആര്‍.ഡി.സിയുടെ നേതൃത്വത്തില്‍ ഫോക്ക്ലാന്റ് ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ഫോക്ക്ലോര്‍ ആന്റ് കള്‍ച്ചറിന്റെ സഹകരണത്തോടെ നടത്തുന്ന ദ്വിദിന ചിത്രയാത്രയില്‍ 30 ചുമര്‍ച്ചിത്ര കലാകാരന്മാര്‍ ഉത്തര മലബാറിലെ 15 ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും.സാംസ്‌കാരിക ടൂറിസം മേഖലയില്‍ കലാകാരന്മാരുടെ ഇടപെടലുകള്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ചിത്രയാത്ര സംഘടിപ്പിക്കുന്നത്.
നാളെ രാവിലെ 9.30ന് ബേക്കല്‍ തച്ചങ്ങാട് കള്‍ച്ചറല്‍ സെന്ററില്‍ ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന്‍ ചിത്രയാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും. ബി.ആര്‍.ഡി.സി മാനേജിംഗ് ഡയറക്ടര്‍ ടി.കെ മന്‍സൂര്‍ അധ്യക്ഷത വഹിക്കും. പ്രശസ്ത ചിത്രകാരന്‍ പുണിഞ്ചിത്തായ മുഖ്യാതിഥിയും ചരിത്രകാരന്‍ കെ.കെ മാരാര്‍ വിശിഷ്ടാതിഥിയുമാകും. കേരള ലളിതകലാ അക്കാദമി എക്സിക്യൂട്ടീവ് മെമ്പര്‍ രവീന്ദ്രന്‍, ചുമര്‍ച്ചിത്ര കലാകാരന്‍ കെ.ആര്‍ ബാബു പങ്കെടുക്കും. ഫോക്ക് ലാന്റ് ചെയര്‍മാന്‍ ഡോ. വി. ജയരാജന്‍, ബി.ആര്‍.ഡി.സി മാനേജര്‍ യു.എസ് പ്രസാദ് പ്രസംഗിക്കും.
ഉദ്ഘാടനത്തിന് ശേഷം 10.45ന് ചിത്രകാരന്മാര്‍ ബേക്കല്‍ ഫോര്‍ട്ടിലെത്തും. 12.45 വരെ ചെലവഴിച്ചശേഷം 1.15ന് തളങ്കര മാലിക് ദിനാര്‍ പള്ളി സന്ദര്‍ശിക്കും. മൂന്നുമണിക്ക് കാസര്‍കോടിന്റെ പ്രത്യേകതയായ 'സുരംഗ' സന്ദര്‍ശിക്കും. 4.15ന് അനന്തപുരം തടാക ക്ഷേത്രവും 5.45ന് ബേക്കല്‍ ബീച്ചും സന്ദര്‍ശിക്കും. ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ കലാകാരന്മാരെ അഭിസംബോധന ചെയ്യും. തുടര്‍ന്ന് കലാകാരന്മാര്‍ വലിയപറമ്പിലെത്തും. ബി.ആര്‍.ഡി.സി തുടക്കം കുറിച്ച 'സ്മൈല്‍' പദ്ധതി ഹോസ്റ്റേ സംരംഭകരുടെ അതിഥികളാകും.

9ന് രാവിലെ എട്ടുമണിക്ക് ആയിറ്റി അമിനിറ്റി സെന്ററിലെത്തും. ഒമ്പത് മണിക്ക് നീലേശ്വരം പാലസും ചിറയും സന്ദര്‍ശിക്കും. നീലേശ്വരം മുനിസിപ്പല്‍ ചെയര്‍മാന്‍ പ്രൊഫ. കെ.പി ജയരാജന്‍ കലാകാരന്‍മാരെ ആശീര്‍വദിക്കും. പത്തുമണിക്ക് കോട്ടപ്പുറം ബി.ആര്‍.ഡി.സി ഹൗസ് ബോട്ട് ടെര്‍മിനലില്‍ നിന്നും കായല്‍ യാത്രക്ക് തുടക്കമാകും. മടക്കരയും നെല്ലിക്കാതുരുത്തി കഴകവും സന്ദര്‍ശിക്കും. പൂരക്കളി ആസ്വദിക്കാനും ആചാരക സ്ഥാനീയരുമായും സാമൂഹ്യ പ്രവര്‍ത്തകരുമായും ആശയവിനിമയം നടത്താനുമുള്ള വേദിയും ഒരുക്കിയിട്ടുണ്ട്. വലിയ പറമ്പിലെത്തുന്ന കലാകാരന്മാരെ പഞ്ചായത്ത് പ്രസിഡണ്ട് എം.ടി അബ്ദുല്‍ ജബ്ബാറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. ഇടയിലക്കാട് ദ്വീപ് സന്ദര്‍ശിക്കും. മാടക്കല്‍ സന്ദര്‍ശിച്ചതിനുശേഷം ഹൗസ് ബോട്ട് യാത്ര കവ്വായി ദ്വീപില്‍ അവസാനിക്കും. സമാപന സെഷനില്‍ പയ്യന്നൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ. ശശി വട്ടക്കൊവ്വല്‍ മുഖ്യാതിഥിയായിരിക്കും.
ചിത്രയാത്രയില്‍ പങ്കെടുക്കുന്ന കലാകാന്മാരുടെ സൃഷ്ടികള്‍ ബേക്കല്‍ ബീച്ച് പാര്‍ക്കില്‍ നടപ്പിലാക്കുന്ന 'ആര്‍ട്ട് വോക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിന് പരിഗണിക്കും. പ്രാദേശിക 'സന്ദര്‍ശകര്‍'ക്കൊപ്പം അന്യനാട്ടില്‍ നിന്നുമുള്ള 'ടൂറിസ്റ്റ്'കളെ കൂടി ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയാണ് 'ആര്‍ട്ട് വോക്ക്'. പെയിന്റിംഗുകളും ശില്പങ്ങളും നിറഞ്ഞ 400 മീറ്റര്‍ നീളത്തിലുള്ള പാതയാണ് ബേക്കല്‍ ബീച്ചില്‍ നടപ്പാക്കുന്ന 'ആര്‍ട്ട് വോക്ക്' പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.
Powered by Info News For You
Comments
Post a Comment