ശുചിമുറിയിലെ വെന്റിലേറ്ററിന്റെ ഇരുമ്പഴികള്‍ മുറിച്ചു മാറ്റി നിരീക്ഷണാലയത്തില്‍ നിന്ന് 15 കുട്ടികള്‍ തടവുചാടി: കടന്നുകളഞ്ഞത് കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ മോഷ്ടിച്ച്; 2 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍, സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം

ഹൈദരാബാദ്: (www.kvartha.com 14.05.2018) ശുചിമുറിയിലെ വെന്റിലേറ്ററിന്റെ ഇരുമ്പഴികള്‍ മുറിച്ചു മാറ്റി നിരീക്ഷണാലയത്തില്‍ നിന്ന് 15 കുട്ടികള്‍ തടവുചാടി. കടന്നുകളഞ്ഞത് കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കുകളുമായി. സംഭവത്തെ തുടര്‍ന്ന് രണ്ടു ജീവനക്കാരെ തെലങ്കാന സര്‍ക്കാര്‍ സസ്‌പെന്‍ഡ് ചെയ്തു.

തെലങ്കാനയിലെ സൈദാബാദിലുള്ള നിരീക്ഷണാലയത്തിലാണ് സംഭവം. നിയമവുമായി പൊരുത്തപ്പെടാത്ത ആണ്‍കുട്ടികള്‍ക്കായുള്ള നിരീക്ഷണാലയത്തില്‍ നിന്നാണ് ഞായറാഴ്ച അര്‍ധരാത്രിയോടെ ഇത്രയും കുട്ടികള്‍ രക്ഷപ്പെട്ടത്. കെട്ടിടത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ബൈക്കുകള്‍ മോഷ്ടിച്ചാണ് ഇതില്‍ രണ്ടു പേര്‍ രക്ഷപ്പെട്ടത്. ആദ്യം ബൈക്ക് മോഷണം സംബന്ധിച്ച പരാതിയാണു പോലീസിനു ലഭിച്ചത്. പിന്നീടു നടത്തിയ സിസിടിവി ദൃശ്യങ്ങളില്‍ നിന്നുമാണു കുട്ടികള്‍ പല സംഘങ്ങളായി പോകുന്നതു കണ്ടെത്തിയത്. ബൈക്ക് മോഷ്ടിച്ചവര്‍ക്കെതിരെ മോഷണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

15 juveniles escape from rehabilitation home in Hyderabad; one caught by police (Watch video), Hyderabad, News, Crime, Criminal Case, Suspension, Video, National

ഇവരില്‍ ഒരാളെ പിടികൂടിയിട്ടുണ്ട്. ബാക്കിയുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. ശുചിമുറിയിലെ വെന്റിലേറ്ററിന്റെ ഇരുമ്പഴികള്‍ ചവണ ഉപയോഗിച്ച് മുറിച്ചു മാറ്റിയാണ് ഇവര്‍ രക്ഷപ്പെട്ടതെന്നു പോലീസ് പറഞ്ഞു. നിരീക്ഷണാലയത്തിനു മതിലുണ്ടെങ്കിലും അതും ഇവര്‍ ചാടിക്കടക്കുകയായിരുന്നു.

കൊലക്കേസ് ഉള്‍പ്പടെ നിരവധി കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ട് പാര്‍പ്പിച്ചിരുന്ന 14നും 16നും ഇടയ്ക്കു പ്രായമുള്ളവരാണു രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് ആലയത്തിലെ രണ്ടു സുരക്ഷാജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. തെലങ്കാന സര്‍ക്കാരിനു കീഴിലുള്ളതാണ് നിരീക്ഷണാലയം.

അതേസമയം, രക്ഷപ്പെട്ട കുട്ടികളില്‍ ഒരാള്‍ തിരികെ എത്തിയതായി സായിദാബാദ് മജിസ്‌ട്രേറ്റ് ഇ.ടി മഞ്ജുഷ പറഞ്ഞു. രേഖകള്‍ പ്രകാരം 12 പേര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നും പതിമൂന്നിനും പതിനേഴിനും ഇടയില്‍ പ്രായമുള്ളവരാണ് രക്ഷപ്പെട്ട കുട്ടികളില്‍ അധികവുമെന്നും അവര്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: 15 juveniles escape from rehabilitation home in Hyderabad; one caught by police (Watch video), Hyderabad, News, Crime, Criminal Case, Suspension, Video, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?