രാജ്യത്തെ ആദ്യ 14 വരി ദേശീയപാതയായി ഡല്‍ഹി - മീററ്റ് എക്‌സ്പ്രസ് ഹൈവേ; ആദ്യ പരിസ്ഥിതി സൗഹാര്‍ദ ഹൈവേ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

ന്യുഡല്‍ഹി:(www.kvartha.com 27/05/2018) രാജ്യത്തെ ആദ്യ 14 വരി ദേശീയപാതയായ ഡല്‍ഹി - മീററ്റ് എക്‌സ്പ്രസ് ഹൈവേ പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമര്‍പ്പിച്ചു. 7,500 കോടി ചിലവിട്ടാണ് ഡല്‍ഹി - മീററ്റ് ഹൈവെ പൂര്‍ത്തിയാക്കിയത്. എക്‌സ്പ്രസ് പാത നിലവില്‍ വന്നതോടു കൂടി നിലവിലെ രണ്ടര മണിക്കൂര്‍ സമയ ദൈര്‍ഘ്യം 40 മിനുട്ടായി കുറയും.

ഡല്‍ഹി മീററ്റ് വരെ 14 വരി പാതയില്‍ 31 ട്രാഫിക് സിഗ്‌നലുകളാണ് ഉള്ളത്. രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹാര്‍ദ ഹൈവേയാണ് ഡല്‍ഹി - മീററ്റ് എക്‌സ്പ്രസ് ഹൈവേ. ഉദ്ഘാടനത്തിന് ശേഷം തുറന്ന ജീപ്പില്‍ നടന്ന റോഡ് ഷോയില്‍ പ്രധാനമന്ത്രി ജനങ്ങളെ അഭിവാദ്യം ചെയ്തു. 'റോഡ് മലിനീകരണത്തില്‍ നിന്ന് മോചനം' എന്നാണ് പ്രധാനമന്ത്രി ഡല്‍ഹി - മീററ്റ് പാതയെ വിശേഷിപ്പിച്ചത്. ഇന്ത്യയിലെ ആദ്യത്തെ 14 വരി പാതയാണിത്.

 News, New Delhi, National, Prime Minister, Inauguration, Live Updates: PM Modi Inaugurates Eastern Peripheral, Delhi-Meerut Expressways

ഉത്തര്‍പ്രദേശിലെ ബാഗ്പത്തിലുള്ള ഈസ്‌റ്റേണ്‍ പെരിഫറല്‍ എക്‌സ്പ്രസ് വേയും മോദി രാജ്യത്തിന് സമര്‍പ്പിച്ചു. പതിനൊന്നായിരം കോടി രൂപ ചെലവിട്ടാണ് പദ്ധതി പൂര്‍ത്തിയാക്കിയത്. നിര്‍ദ്ദിഷ്ട പദ്ധതി രാജ്യത്തെ ആദ്യത്തെ ഗ്രീന്‍ ഹൈവേ കൂടിയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Prime Minister, Inauguration, Live Updates: PM Modi Inaugurates Eastern Peripheral, Delhi-Meerut Expressways


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?