കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം; കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയും 14 മന്ത്രിമാരും, കര്‍ണാടക കോണ്‍ഗ്രസ് -ജെഡിയു സഖ്യം ഭരിക്കും

ബംഗളൂരു: (www.kvartha.com 15.05.2018) കുമാരസ്വാമിക്ക് മുഖ്യമന്ത്രി പദം, കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയും 14 മന്ത്രിമാരും, കര്‍ണാടക കോണ്‍ഗ്രസ് -ജെഡിയു സഖ്യം ഭരിക്കും. കര്‍ണാടകയില്‍ ജെഡിഎസിനെ ഒപ്പം നിര്‍ത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിന് പിന്നാലെ ഇരുപാര്‍ട്ടികളും തമ്മിലുള്ള രാഷ്ട്രീയധാരണകള്‍ക്ക് രൂപമായി കഴിഞ്ഞു.

ജെഡിഎസിന്റെ കുമാരസ്വാമി മുഖ്യമന്ത്രിയാകും. ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കും. 14 മന്ത്രിമാര്‍ ജെഡിഎസില്‍ നിന്നും ബാക്കി മന്ത്രിമാര്‍ കോണ്‍ഗ്രസില്‍ നിന്നും ആയിരിക്കും.

 Congress-JDS alliance chooses HD Kumaraswamy as Karnataka CM, Bangalore, News, Politics, Karnataka, Election, Congress, BJP, National, Trending

ഇതിനിടെ രാഷ്ട്രീയം കളിച്ച് സംസ്ഥാന ഗവര്‍ണര്‍ വജുഭായ് വാലാ രംഗത്തെത്തി. സര്‍ക്കാര്‍ രൂപീകരണവാദവുമായി കാണാനെത്തിയ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തെ കാണാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎല്‍എയുമായ ജി പരമേശ്വരയുടെ നേതൃത്വത്തിലെത്തിയ സംഘത്തെയാണ് ഗവര്‍ണര്‍ വാലാ മടക്കി അയച്ചത്.

Keywords: Congress-JDS alliance chooses HD Kumaraswamy as Karnataka CM, Bangalore, News, Politics, Karnataka, Election, Congress, BJP, National, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?