14കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം; പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവിനെതിരെ അറസ്റ്റ് വാറണ്ട്
ഹൈദരാബാദ്: (www.kvartha.com 08.05.2018) 14കാരിയായ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഭര്‍ത്താവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഹൈദരാബാദ് സ്വദേശിയായ ദാമോദറാണ് പ്രതിപ്പട്ടികയിലുള്ളത്. ഇതുസംബന്ധിച്ച പാരാതി നല്‍കിയതോടെ ഒളിവില്‍പോയ ഇയാളെ കണ്ടെത്താന്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണ്.
കഴിഞ്ഞ ദീപാവലി ആഘോഷത്തിനിടെയായിരുന്നു ഇയാള്‍ സര്‍ക്കാര്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. എന്നാല്‍ കഴിഞ്ഞ ആഴ്ചയാണ് വിദ്യാര്‍ത്ഥിനിയുടെ അമ്മ ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം പീഡന ആരോപണത്തെ തുടര്‍ന്ന് പ്രിന്‍സിപ്പലിനെ സസ്‌പെന്‍ഡ് ചെയ്തതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ദാമോദറിനെതിരെ പോസ്‌കോ (പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സസ്) നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളതെന്ന് പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Hyderabad school principal's husband booked for 'groping' 14-yr-old girl, Hyderabad, News, Molestation attempt, Principal, school, Police, Complaint, Arrest, Crime, Criminal Case, National.
Keywords: Hyderabad school principal's husband booked for 'groping' 14-yr-old girl, Hyderabad, News, Molestation attempt, Principal, school, Police, Complaint, Arrest, Crime, Criminal Case, National.
Powered by Info News For You

Comments
Post a Comment