കെവിന്റെ കൊലപാതകം: പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിച്ചു, 13 പേര്‍ പ്രതികളെന്ന് സൂചന

കോട്ടയം: (www.kvartha.com 28.05.2018) പ്രണയവിവാഹത്തിന്റെ പേരില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ മരണം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിച്ചു. ഐജി വിജയ് സാക്കറെയുടെ മേല്‍നോട്ടത്തില്‍ നാല് സ്‌ക്വാഡുകളായാണ് അന്വേഷണം നടത്തുക.

കൂടാതെ കൊല്ലം ജില്ലയിലും കോട്ടയം ജില്ലയിലും അന്വേഷണത്തിന് വെവ്വേറെ ടീമുകളെയും നിയോഗിച്ചിട്ടുണ്ട്. സിബിസിഐഡിയുടെ രണ്ടു ടീമിനെയും അന്വേഷണത്തിന് ചുമതലപ്പെടുത്തിക്കഴിഞ്ഞാതായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു. സംഭവത്തില്‍ വീഴ്ച വരുത്തിയ എസ്‌ഐ എം എസ് ഷിബു, എസ്പി വി എം മുഹമ്മദ് റഫീക്ക് എന്നിവര്‍ക്കെതിരെ സര്‍ക്കാര്‍ കടുത്ത നടപടി സ്വീകരിച്ചു. എസ്‌ഐയെ സസ്‌പെന്‍ഡ് ചെയ്യുകയും എസ്പിയെ സ്ഥലം മാറ്റുകയുമാണ് ചെയ്തിട്ടുണ്ട്. ഹരിശങ്കറാണ് പുതിയ എസ്.പി. പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് ഐജി വിജയ് സാക്കറെ മാധ്യമങ്ങളോട് പറഞ്ഞു.

Kerala, Kottayam, Murder, Crime, Criminal Case, Investigation, Accused, Kevin's murder; investigation team formed

കെവിനെ തട്ടിക്കൊണ്ടു പോയ സംഭവത്തില്‍ പുനലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ സഹോദരന്റെ സുഹൃത്ത് ഇശാന്‍, ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയായിരുന്ന നിയാസ് എന്നിവരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഇശാന്റെ മൊഴി പ്രകാരം 13 പേര്‍ കൊലപാതക സംഘത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, Kottayam, Murder, Crime, Criminal Case, Investigation, Accused, Kevin's murder; investigation team formed


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?