നിപ്പ വൈറസ് ബാധിച്ചെന്നു സ്ഥിരീകരിച്ച 13പേരില്‍ 11പേരും മരിച്ചതായി സ്ഥിരീകരണം; 2 പേരുടെ നില ഗുരുതരമായി തുടരുന്നു, കണ്ണൂരില്‍ അതീവ ജാഗ്രത
കോഴിക്കോട്: (www.kvartha.com 23.05.2018) നിപ്പ വൈറസ് ബാധിച്ചെന്നു സ്ഥിരീകരിച്ച പതിമൂന്നുപേരില്‍ പതിനൊന്നു പേരും മരിച്ചതായി സ്ഥിരീകരണം. രണ്ടു പേരുടെ നില ഗുരുതരമായി തുടരുകയാണ്. 22 പേരാണു രോഗലക്ഷണങ്ങളുമായി ഇതുവരെ ആശുപത്രിയില്‍ ചികിത്സ തേടിയത്. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടുനിന്നാണ് വൈറസ് ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, പേരാമ്പ്രയില്‍നിന്നു കോട്ടയത്തു വന്ന പനിബാധിതന്‍ മെഡിക്കല്‍ കോളജ് ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാണ്. നിപ്പ വൈറസ് ബാധയുടെ ശാരീരിക ലക്ഷണങ്ങള്‍ ഇയാള്‍ക്കുള്ളതായാണു സൂചന. സ്രവം വിദഗ്ധ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയയ്ക്കും. വിവിധ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രോഗിയെ പരിശോധിക്കുകയാണ്.
അതിനിടെ, രോഗപ്രതിരോധത്തിന് സഹായിക്കുന്ന 'റിബവൈറിന്‍' എന്ന മരുന്ന് സംസ്ഥാനത്തെത്തിച്ചു. 8000 ഗുളികകളാണ് എത്തിച്ചിരിക്കുന്നത്. പരിശോധനയ്ക്കു ശേഷമേ മരുന്നു നല്‍കിത്തുടങ്ങുകയുള്ളൂവെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മരുന്നെത്തിച്ചത്.
അതിനിടെ നിപ്പ വൈറസ് ബാധിച്ചു കഴിഞ്ഞ ദിവസം മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യത്തില്‍ കണ്ണൂരിലും അതീവ ജാഗ്രത പുലര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സ്വകാര്യ ആശുപത്രി പ്രതിനിധികളെയും ഉള്‍പ്പെടുത്തി കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി.
തലശ്ശേരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്‌സിന് പനി ബാധിച്ചത് ഗൗരവമായെടുക്കാനും അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനും നിര്‍ദേശിച്ചിട്ടുണ്ട്. അശോകനെ ആശുപത്രിയിലെത്തിച്ച വാഹനത്തിന്റെ ഡ്രൈവറെയും രോഗലക്ഷണമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് പ്രത്യേക വാര്‍ഡിലേക്കു മാറ്റും. ആശുപത്രിയില്‍ മറ്റു ജീവനക്കാര്‍ക്ക് ആര്‍ക്കെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാനും നിര്‍ദേശിച്ചു.

Keywords: Nipah virus infection: death toll in Kerala rises to 11, 2 persons critical, Kozhikode, News, Trending, Health, Health & Fitness, Hospital, Treatment, Kerala.
Powered by Info News For You

Comments
Post a Comment