എസ്.വൈ.എസ് ഉദുമ മണ്ഡലം ആമില ക്യാമ്പും ഖത്തര്‍ ഇബ്രാഹിം ഹാജി അനുസ്മരണവും 12ന്
ചട്ടഞ്ചാല്‍ (www.evisionnews.co): എസ്‌വൈഎസ് ഉദുമ മണ്ഡലം ആമില ക്യാമ്പും ഖത്തര്‍ ഇബ്രാഹിം ഹാജി അനുസ്മരണവും അദാലത്തും മെയ് 12ന് രാവിലെ 9:30ന് കട്ടക്കാല്‍ ഖുത്ത്ബിയ്യത്ത് മസ്ജിദില്‍ നടത്താന്‍ മണ്ഡലം നേതൃയോഗം തീരുമാനിച്ചു. എസ്‌വൈഎസ് ശാഖാ ഭാരവാഹികള്‍, പഞ്ചായത്ത് കൗണ്‍സിലര്‍മാര്‍, മണ്ഡലം കൗണ്‍സിലര്‍മാര്‍ സംബന്ധിക്കും. വൈസ് പ്രസിഡണ്ട് ഷാഹുല്‍ ഹമീദ് ദാരിമി അധ്യക്ഷത വഹിച്ചു. ഹാഷിം ദാരിമി ദേലംപാടി, റഊഫ് ബായിക്കര, ഹമീദ് കുണിയ, കുണ്ടൂര്‍ അബ്ദുല്ല സംബന്ധിച്ചു.
Powered by Info News For You

Comments
Post a Comment