അപ്പാര്‍ട്ടുമെന്റിലെ താമസക്കാര്‍ക്ക് പത്രവിതരണം നടത്തിയിരുന്ന 12കാരന്‍ ലിഫ്റ്റിനിടയില്‍ ഞെരിഞ്ഞമര്‍ന്നുമരിച്ചു

ഹൈദരാബാദ്: (www.kvartha.com 25.05.2018) അപ്പാര്‍ട്ടുമെന്റിലെ താമസക്കാര്‍ക്ക് പത്രം എത്തിച്ചുനല്‍കിയിരുന്ന പന്ത്രണ്ടുകാരന്‍ ലിഫ്റ്റിനിടയില്‍ ഞെരിഞ്ഞമര്‍ന്നുമരിച്ചു. ഹൈദരാബാദിലെ ബര്‍കത്പുരിയില്‍ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു മന:സാക്ഷിയെ നടുക്കുന്ന സംഭവം.

പത്രം വിതരണം ചെയ്തശേഷം ലിഫ്റ്റ് വഴി താഴത്തെ നിലയില്‍ എത്തിയ കുട്ടി, വീണ്ടും ലിഫ്റ്റില്‍ കയറുന്നതിനിടെയാണ് അപകടം ുമ്ടായതെന്നാണ് അനുമാനം. ലിഫ്റ്റിന്റെ ഗ്രില്‍ ഡോറിനും ചുവരിനും ഇടയില്‍ കുടുങ്ങി ഞെരിഞ്ഞമര്‍ന്നാണ് മരണം സംഭവിച്ചത്.

12-year-old boy gets stuck in apartment lift in Hyderabad, dies, Hyderabad, News, Accidental Death, Police, Case, CCTV, Hospital, National

ലിഫ്റ്റിന് രണ്ട് വാതിലുകളാണ് ഉള്ളത് . ഒന്ന് അകത്തുനിന്നും മറ്റൊന്ന് പുറത്തുനിന്നും. ഈ രണ്ട് വാതിലുകള്‍ക്കുമിടയില്‍ ചെറിയ വിടവുമുണ്ട്. ലിഫ്റ്റില്‍ നിന്നിറങ്ങിയ കുട്ടി വീണ്ടും പെട്ടെന്ന് തിരിച്ചുകയറാന്‍ ശ്രമിക്കുന്നതിനിടെ ലിഫ്റ്റ് മുകളിലേക്ക് ഉയര്‍ന്നു. എന്നാല്‍ ഇതിനിടെ അകത്തെ ഗ്രില്‍ തുറക്കാന്‍ കഴിയാതെ വരികയും ഗ്രില്ലിനും ചുവരിനും ഇടയില്‍പെട്ട് കുട്ടി ഞെരിഞ്ഞമരുകയുമായിരുന്നു.

വാച്ച്മാന്‍ എത്തുമ്പോള്‍ കുട്ടിയുടെ കാലുകള്‍ താഴേക്ക് തൂങ്ങിക്കിടക്കുന്ന നിലയിലായിരുന്നു. സിസിടിവിയില്‍ ഇതിന്റെ ദൃശ്യം പതിഞ്ഞിരുന്നു. പോലീസ് ഏറെ പണിപ്പെട്ടാണ് കുട്ടിയെ പുറത്തെടുത്തതെന്ന് ഒരു ദൃക്‌സാക്ഷി പറയുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ചത്. അവധിക്കാലത്ത് പത്രവിതരണത്തിന് പോയിരുന്ന കുട്ടി മാസം 1000 രൂപ സമ്പാദിച്ചിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കളെ സഹായിക്കാനാണ് കുട്ടി ജോലിക്ക് പോയിരുന്നത്. അതിനിടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ജോലിക്കുവച്ചതില്‍ പത്രത്തിന്റെ ഏജന്റിനെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

Keywords: 12-year-old boy gets stuck in apartment lift in Hyderabad, dies, Hyderabad, News, Accidental Death, Police, Case, CCTV, Hospital, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?