12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചു; 10 പേര്‍ മരിച്ചു, 2 പേര്‍ ഗുരുതരാവസ്ഥയില്‍: ആരോഗ്യമന്ത്രി

കോഴിക്കോട്: (www.kvartha.com 22.05.2018) കോഴിക്കോട് 12 പേര്‍ക്ക് നിപ്പ വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി കെ.കെ.ശൈലജ . ഇതില്‍ പത്ത് പേര്‍ മരിച്ചിട്ടുണ്ട്. 18 പേരുടെ രക്തസാമ്പിളുകളാണ് ലാബിലേക്ക് അയച്ചത്. ഇതില്‍ ആറ് പേര്‍ക്ക് നിപ്പ ബാധിച്ചിട്ടില്ലെന്നും രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ സ്വദേശി മാടമ്പള്ളി മീത്തല്‍ രാജന്‍ (47), ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദാപുരം ഉമ്മത്തൂര്‍ സ്വദേശി അശോകന്‍ എന്നിവര്‍ക്ക് നിപ്പ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ചൊവ്വാഴ്ചയാണ് മരിച്ചത്. നിപ്പ പിടിപെട്ടു മരിച്ച സൂപ്പിക്കടയിലെ സഹോദരങ്ങള്‍ ചികിത്സയിലിരുന്ന പേരാമ്പ്ര ഇഎംഎസ് ആശുപത്രിയില്‍ അതേസമയത്തു രാജനും ചികിത്സയിലുണ്ടായിരുന്നു. കഴിഞ്ഞദിവസം മരിച്ച നഴ്‌സ് ലിനിക്കും നിപ്പ വൈറസ് ബാധയേറ്റിരുന്നുവെന്നും മന്ത്രി പറഞ്ഞു. മലപ്പുറത്ത് രണ്ട് പേര്‍ നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലാണ്.

Nipah virus leaves Kerala public health officials in state of disarray as casualty figure touches ten in 48 hours, Kozhikode, News, Trending, hospital, Treatment, Dead, Obituary, Health, Health & Fitness, Health Minister, Press meet, Kerala

മരിച്ചവരുടെ മൃതദേഹങ്ങള്‍ ബന്ധുക്കളുടെ സമ്മതത്തോടെ വൈദ്യുത ശ്മശാനത്തില്‍ സംസ്‌കരിക്കും. വൈറസ് പകരാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി. കേന്ദ്ര സംഘം ഇവിടെത്തന്നെ തുടരുന്നുണ്ട്. ഡെല്‍ഹി എയിംസ് ആശുപത്രിയില്‍ നിന്നുള്ള സംഘവും സ്ഥലം സന്ദര്‍ശിക്കും. അന്യസംസ്ഥാന തൊഴിലാളികളെ ആരോഗ്യ വകുപ്പ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Nipah virus leaves Kerala public health officials in state of disarray as casualty figure touches ten in 48 hours, Kozhikode, News, Trending, hospital, Treatment, Dead, Obituary, Health, Health & Fitness, Health Minister, Press meet, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?