'ഹലോ ഞാന്‍ റിസോര്‍ട്ട് ഓണറാണ്, 116 എം.എല്‍.എമാരുണ്ട്, എന്നെ മുഖ്യമന്ത്രിയാക്കണം..' 'കര്‍നാടകീയം ട്രോള്‍' ഉദ്ദരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി (www.evisionnews.co): കര്‍ണാടകയിലെ രാഷ്ട്രീയ നാടകങ്ങള്‍ സോഷ്യല്‍ മീഡിയയിലെ ട്രോളുകളായും വാട്‌സ് ആപ്പ് സന്ദേശങ്ങളായും നിറഞ്ഞു നില്‍ക്കവേ ട്രോളുകള്‍ ഉദ്ദരിച്ച് സുപ്രീം കോടതി. കര്‍ണാടക മന്ത്രിസഭ രൂപീകരണവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി ഹരജി പരിഗണിക്കവേയണ് കോടതി നടപടിക്കിടെ ജസ്റ്റിസ് എകെ സിക്രി കര്‍ണാടക യിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളുകള്‍ അവതരിപ്പിച്ചത്.

''ഹലോ ഇത് ഗവര്‍ണറുടെ ഓഫീസല്ലേ..
അതേ..
ഞാന്‍ എം.എല്‍.എമാര്‍ താമസിക്കുന്ന ഹോട്ടല്‍ ഓണറാണ്. എന്റെ കയ്യില്‍ 116 എം.എല്‍.എമാരുണ്ട് എന്നെ മുഖ്യമന്ത്രിയാക്കണം..''

..തനിക്ക് ലഭിച്ച വാട്‌സ് ആപ്പ് സന്ദേശമാണെന്ന് തമാശ രൂപേണ പറഞ്ഞുകൊണ്ടാണ് ജസ്റ്റിസ് സിക്രി കേസില്‍ നിര്‍ണായക വിധി പറഞ്ഞത്. ബംഗളൂരുവിലെ ഈഗില്‍ട്ടണ്‍ ഹോട്ടലില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ പാര്‍പ്പിച്ച നടപടിയും ട്രോളുകളായി വന്നിരുന്നു. കര്‍ണാടകയിലെ മന്ത്രിസഭ രൂപീകരണത്തിന് മുന്‍പ് നാളെ വൈകിട്ട് നാലിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്നാണ് സുപ്രീംകോടതി ഉത്തരവിട്ടത്.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?