ഏഴാറ്റുമുഖം അതിരപ്പിള്ളി മഴക്കാല യാത്ര ആരംഭിക്കുന്നു, 1100 രൂപയ്ക്ക് ഭക്ഷണം ഉള്‍പ്പടെ ഒരു ദിവസത്തെ യാത്ര
കൊച്ചി: (www.kvartha.com 19.05.2018) എറണാകുളം ജില്ലയുടെ പുഴയോര ടൂറിസം മേഖലയായ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമവും അതിരപ്പിള്ളിയും ഉള്‍ക്കൊള്ളിച്ച് ഡിടിപിസിയുടെ നേതൃത്വത്തില്‍ പുതിയ മഴക്കാല യാത്ര ആരംഭിച്ചു. വ്യത്യസ്തവും വിനോദപ്രദവും ആയ പാക്കേജ് എല്ലാ ആഴ്ചയിലും കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറപ്പെട്ട് കൊച്ചിയുടെ വിവിധ ഭാഗങ്ങളില്‍ അവസാനിക്കുന്നു.
ചരിത്ര പ്രസിദ്ധമായ കേരളത്തിന്റെ പ്രകൃതി തനിമയോട് കൂടിയ അതിരപ്പിള്ളി വെള്ളച്ചാട്ടവും വാഴച്ചാലും ഏഴാറ്റുമുഖം തൂക്കുപാലവും, ഏഴാറ്റുമുഖം പ്രകൃതിഗ്രാമം പാര്‍ക്കും, ചാര്‍പ്പ വെള്ളച്ചാട്ടവും തുമ്പൂര്‍മുഴി പാര്‍ക്കും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാവിലെ ഏഴു മണിക്ക് കൊച്ചിയില്‍ നിന്ന് പുറപ്പെടുന്ന ടൂര്‍ പാക്കേജ് വൈകിട്ട് ഏഴു മണിയോടെ അവസാനിക്കും. 1100 രൂപയ്ക്ക് കേരളത്തിന്റെ പ്രകൃതി രമണീയമായ ഈ സ്ഥലങ്ങള്‍ കുടുംബത്തോടൊപ്പവും കൂട്ടായും സന്ദര്‍ശിക്കുവാന്‍ ഡിടിപിസി അവസരം ഒരുക്കിയിരിക്കുന്നു. ഗ്രൂപ്പ് ബുക്കിംഗ് റൂള്‍സ് അനുസരിച്ചു സ്‌പെഷ്യല്‍ ഡിസ്‌കൗണ്ട് ലഭ്യമാണ്.
എസി പുഷ്ബാക്ക് സീറ്റ് ക്യാബും ഗൈഡ് സര്‍വിസും എല്ലാ പ്രവേശന ടിക്കറ്റുകളും വിഭവ സമൃദ്ധവുമായ ഉച്ച ഭക്ഷണവും സോഫ്റ്റ് ഡ്രിങ്ക്‌സും പാക്കേജില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഡിടിപിസിയുടെ മറ്റു പാക്കേജുകളായ മൂന്നാര്‍, ആലപ്പുഴ, കൊച്ചി സിറ്റി ടൂര്‍, ഭൂതത്താന്‍കെട്ട് എന്നിവയെപോലെ തന്നെ വളരെ മിതമായ നിരക്കിലുള്ള പാക്കേജ് എല്ലാ തരത്തിലുള്ള വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന തരത്തില്‍ ഒരുക്കിയിരിക്കുന്നു.
മറൈന്‍ ഡ്രൈവില്‍ നടക്കുന്ന ജനകീയം 2018 എക്‌സിബിഷനില്‍ ഡിടിപിസിയുടെ എല്ലാവിധ ടൂര്‍ പാക്കേജുകളും ബുക്ക് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനുമായി എറണാകുളം ഡിടിപിസി ഓഫീസിലോ കേരള സിറ്റി ടൂര്‍ വെബ്‌സൈറ്റിലോ ബന്ധപ്പെടുക.

Keywords: Ezhattumugham Package Tours in Athirapilly, Thrissur, Kochi, News, Travel & Tourism, Rain, Family, Visitors, Food, Kerala.
Powered by Info News For You

Comments
Post a Comment