ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു; പിന്നീട് സംഭവിച്ചത്

ഹരിപ്പാട്: (www.kvartha.com 09.05.2018) ഭാര്യയുമായുള്ള വഴക്കിനിടെ യുവാവ് 11 മാസം പ്രായമുള്ള കുഞ്ഞിനെ കിണറ്റിലെറിഞ്ഞു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ ഹരിപ്പാടാണ് സംഭവം. ഭര്‍ത്താവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നു ചേപ്പാട് രാമപുരത്തു മാതാപിതാക്കളോടൊപ്പം താമസിക്കുകയായിരുന്നു യുവതി. ഇതിനിടെ ദുബൈയില്‍ ജോലി ചെയ്യുന്ന യുവാവ് അവധിക്കു നാട്ടിലെത്തിയപ്പോള്‍ വിവാഹമോചനത്തെക്കുറിച്ചു സംസാരിക്കാന്‍ ഭര്‍തൃവീട്ടില്‍ എത്തിയതായിരുന്നു .

തുടര്‍ന്ന് ഇക്കാര്യത്തെ ചൊല്ലി ഇരുവരും തമ്മില്‍ വഴക്കായി. വഴക്കിനിടെ യുവാവ് ഭാര്യയെ മര്‍ദിക്കുകയും 11 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കിണറ്റിലെറിയുകയും ചെയ്തു. എന്നാല്‍ കിണറിനു വലയിട്ടിരുന്നതിനാല്‍ കുഞ്ഞ് കിണറ്റില്‍ വീഴാതെ രക്ഷപ്പെട്ടു. തന്റെ കയ്യിലുണ്ടായിരുന്ന കുഞ്ഞിനെ ബലമായി പിടിച്ചുവാങ്ങി സമീപത്തെ കിണറ്റിലെറിയുകയായിരുന്നുവെന്ന് യുവതി പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയില്‍ യുവാവിനെ കരീലക്കുളങ്ങര പോലീസ് കസ്റ്റഡിയിലെടുത്തു.

Father throws his 11 month baby daughter in well, Police, Case, Complaint, News, Local-News, Crime, Criminal Case, Custody, Kerala

ബഹളം കേട്ടു നാട്ടുകാര്‍ എത്തിയപ്പോഴേക്കും യുവാവ് രക്ഷപ്പെട്ടിരുന്നു. പിന്നീടാണു പോലീസ് ഇയാളെ പിടികൂടിയത്. തലയ്ക്കു പരിക്കേറ്റ കുഞ്ഞിനെയും മര്‍ദനമേറ്റ അമ്മയെയും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ സ്‌കാനിങ്ങിനു വിധേയമാക്കി.

Keywords: Father throws his 11 month baby daughter in well, Police, Case, Complaint, News, Local-News, Crime, Criminal Case, Custody, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?