വിവാഹ സത്ക്കാരത്തിന് സദ്യവട്ടം ഒരുക്കാതെ പാചകക്കാരന്‍ മുങ്ങി; അഡ്വാന്‍സായി വാങ്ങിയത് അരലക്ഷം, ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ പച്ചവെള്ളംപോലും ഇല്ല; 10 ലക്ഷം നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍

പനങ്ങാട്: (www.kvartha.com 07.05.2018) വിവാഹ സത്ക്കാരത്തിന് സദ്യവട്ടം ഒരുക്കാതെ പാചകക്കാരന്‍ മുങ്ങി. അഡ്വാന്‍സായി വാങ്ങിയത് 50,000 രൂപ. വിവാഹത്തിനെത്തിയവര്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോള്‍ പച്ചവെള്ളംപോലും കിട്ടാനില്ലാത്ത അവസ്ഥ. ഇതോടെ പാചകക്കാരനെതിരെ 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാതാപിതാക്കള്‍ കോടതിയില്‍ പോകാനൊരുങ്ങുകയാണ്.

പനങ്ങാട്ടെ ഒരു കുടുംബത്തിനാണ് സ്വന്തം മകളുടെ വിവാഹദിനത്തില്‍ ക്ഷണിച്ചുവരുത്തിയവര്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും പറ്റാത്ത അവസ്ഥ ഉണ്ടായിരിക്കുന്നത്. വിവാഹ സത്ക്കാരത്തിന് സദ്യ ഒരുക്കാന്‍ സ്ഥലത്തെ പേരുകേട്ട പാചകക്കാരനെ തന്നെ ഏര്‍പാടാക്കിയിരുന്നു. 900 പേരുടെ സദ്യയും പറഞ്ഞിരുന്നു. ഇതിനായി പാചകക്കാരന്‍ 50,000 രൂപ അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു. കടവന്ത്രയിലെ ക്ഷേത്രത്തില്‍ ആയിരുന്നു താലികെട്ട്. വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളില്‍ ആയിരുന്നു സല്‍ക്കാരം.

Cheating case against cook,Marriage, News, Food, Parents, Phone call, Police, Complaint, Kerala

എന്നാല്‍ രാവിലെ കെട്ടു കഴിഞ്ഞ് വധൂവരന്‍മാര്‍ ഹാളില്‍ എത്തിയിട്ടും കലവറക്കാര്‍ എത്തിയില്ല. വിളിച്ചിട്ടു ഫോണ്‍ എടുക്കാതായതോടെ പനങ്ങാട് സെന്‍ട്രല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കേറ്ററിങ് കേന്ദ്രത്തിലെത്തി നോക്കിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യാ സാമഗ്രികള്‍ എല്ലാം അരിഞ്ഞ നിലയില്‍ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല.

ജീവനക്കാരെ വിളിച്ചപ്പോള്‍ ഉടമസ്ഥനില്‍നിന്നു നിര്‍ദേശം കിട്ടാതിരുന്നതിനാല്‍ ഒന്നും ചെയ്തില്ല എന്ന മറുപടിയായിരുന്നു ലഭിച്ചത്. വിവരമറിഞ്ഞ വധുവിന്റെ മാതാപിതാക്കള്‍ ബോധംകെട്ടു വീണു. എന്നാല്‍ വധുവിന്റെ വീട്ടുകാര്‍ക്ക് നാണക്കേടുണ്ടാകാതിരിക്കാന്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് സംഘടിപ്പിച്ചു. എന്നാല്‍ സദ്യ പ്രതീക്ഷിച്ച് എത്തിയവര്‍ക്ക് കിട്ടിയത് ചിക്കന്‍ ബിരിയാണി ആണെന്ന് മാത്രം. സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേര്‍ മടങ്ങുകയും ചെയ്തു.

വരന്റെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് മരടിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം ഏര്‍പ്പാടാക്കിയെങ്കിലും ബന്ധുക്കള്‍ നിജസ്ഥിതി മനസ്സിലാക്കിയതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങള്‍ മംഗളമാക്കി. ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനില്‍നിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പനങ്ങാട് പോലീസില്‍ പരാതി നല്‍കി. പരാതിയെ തുടര്‍ന്ന് പോലീസ് കേറ്ററിങ് സ്ഥലത്തെത്തി പരിശോധന നടത്തി. പാചകക്കാരനെ ഉടന്‍ പിടികൂടുമെന്ന് പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cheating case against cook,Marriage, News, Food, Parents, Phone call, Police, Complaint, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?