10 വയസ്സുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു; ഇളയച്ഛന്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍; പ്രതികളില്‍ എഞ്ചിനിയറിംഗ് വിദ്യാര്‍ത്ഥിയും പ്രായപൂര്‍ത്തിയാകാത്തായാളും

ഭോപ്പാല്‍: (www.kvartha.com 23.05.2018) പത്തുവയസുകാരിയെ ഒരു വര്‍ഷത്തോളം പീഡിപ്പിച്ച ഇളയച്ഛനുള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റിലായി. മറ്റു രണ്ടു പ്രതികളില്‍ ഒരാള്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും മറ്റൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളുമാണ്. മധ്യപ്രദേശിലെ സാകേത് നഗറിലാണ് സംഭവം. അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് പീഡനത്തിനിരയായ കുട്ടി.

12 വയസ്സുള്ള തന്റെ കൂട്ടുകാരിയോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് കാര്യം പുറംലോകമറിയുന്നത്. ഇളയച്ഛന്‍ 'ചീത്തകാര്യങ്ങള്‍ ചെയ്യുന്നുവെന്നും' അതിനു ശേഷം 'അവിടെ' കടുത്ത വേദനയാണെന്നുമാണ് കുട്ടി കൂട്ടുകാരിയോട് പറഞ്ഞത്. കൂട്ടുകാരി ഇക്കാര്യം സ്വന്തം അമ്മയെ അറിയിക്കുകയും അവര്‍ കുട്ടിയില്‍ നിന്ന് വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയ ശേഷം ചൈല്‍ഡ് ലൈനില്‍ വിവരം അറിയിക്കുകയുമായിരുന്നുവെന്ന് ചൈല്‍ഡ്ലൈന്‍ ഡയറക്ടര്‍ അര്‍ച്ചന സഹായ് പറഞ്ഞു.


മാതാപിതാക്കളും സഹോദരങ്ങളും ഇല്ലാതായതോടെ ഒരു വര്‍ഷത്തിലേറെയായി പെണ്‍കുട്ടി ഇളയച്ഛനും ഭാര്യയ്ക്കുമൊപ്പമാണ് താമസിച്ചുവന്നിരുന്നത്. സമീപത്തുള്ള സര്‍ക്കാര്‍ സ്‌കൂളിലാണ് കുട്ടി പഠിക്കുന്നത്. ഇവര്‍ക്കൊപ്പം താമസമാക്കിയ നാള്‍ മുതല്‍ ഇളയച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചുവന്നിരുന്നു. ഒരു ദിവസം ആളൊഴിഞ്ഞ പ്രദേശത്തെ ഒരു കെട്ടിടത്തില്‍ വച്ച് ഇയാള്‍ കുട്ടിയെ പീഡിപ്പിക്കുന്നത് എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയും പ്രായപൂര്‍ത്തിയാകാത്ത മറ്റൊരാളും കണ്ടിരുന്നു. ഇതേതുടര്‍ന്ന് ഇക്കാര്യം പറഞ്ഞ് ഇവര്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ചുവരികയായിരുന്നുവെന്ന് സ്ഥലം എഎസ്പി രശ്മി മിശ്ര പറഞ്ഞു.

2016ലെ കണക്ക് പ്രകാരം മധ്യപ്രദേശില്‍ 4,717 പോക്സോ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

Keywords: India, National, News, Bhoppal, Molestation, Arrested, Police, Child, 10 year old girl molested by relative and 2 others


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?