എസ്എസ്എല്‍സി; കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കഡറി സ്‌കൂളിന് വീണ്ടും ചരിത്ര നേട്ടം, 101 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്

മലപ്പുറം: (www.kvartha.com 06.05.2018) എസ്എസ്എല്‍സി പരീക്ഷയില്‍ കോട്ടൂര്‍ എ കെ എം ഹയര്‍ സെക്കഡറി സ്‌കൂളിന് വീണ്ടും ചരിത്ര നേട്ടം. എഴുതിയ 1023 കുട്ടികളില്‍ എല്ലാവരും വിജയം കരസ്ഥമാക്കുകയും ഇതില്‍ 101 വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ് ലഭിക്കുകയും ചെയ്തു. 56 വിദ്യാര്‍ത്ഥികള്‍ ഒമ്പത് വിഷയങ്ങളില്‍ എ പ്ലസ് നേടി.

കഴിഞ്ഞ വര്‍ഷവും സംസ്ഥാന തലത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തി മുഴുവന്‍ പേരേയും വിജയിപ്പിച്ചു എന്ന നേട്ടം കോട്ടൂര്‍ സ്‌കൂള്‍ കൈവരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 854 കുട്ടികളെയാണ് പരീക്ഷക്കിരുത്തി വിജയിപ്പിച്ചത്. ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പ്രധാന ആധ്യപകന്‍ ബഷീര്‍ കുരുണിയന്‍, സ്‌കൂള്‍ മാനേജര്‍ കറുത്തെടത്ത് ഇബ്രാഹിം ഹാജി, പിടിഎ പ്രസിഡണ്ട്  ജുനൈദ് പരവക്കല്‍ എന്നിവര്‍ അഭിനന്ദിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Malappuram, school, SSLC,  SSLC; 101 full A+ for Kottur AKM Higher secondary school   < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?