ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് 100 കോടി വീതം നല്‍കാമെന്ന് ബി ജെ പി വാഗ്ദാനം ചെയ്തു; എവിടെ നിന്നാണ് ഇവര്‍ക്ക് ഇത്രയും കള്ളപ്പണം വരുന്നത്? ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയി? വാര്‍ത്താസമ്മേളനത്തില്‍ കുപിതനായി കുമാരസ്വാമി
ബംഗളൂരു: (www.kvartha.com 16.05.2018) കേവല ഭൂരിപക്ഷം ഏതു പാര്‍ട്ടിക്കും ലഭിക്കാത്ത സാഹചര്യത്തില്‍ എന്തുമാര്‍ഗത്തിലൂടെയും കര്‍ണാടകത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുമെന്നു പ്രഖ്യാപിച്ചിരിക്കുന്ന ബിജെപി കോണ്‍ഗ്രസ്, ജെഡിഎസ് എംഎല്‍എമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. അതിനിടെ ഒരു ജെഡിഎസ് എംഎല്‍എയ്ക്ക് 100 കോടി വീതം നല്‍കാമെന്നാണ് ബിജെപി വാഗ്ദാനം ചെയ്തിരിക്കുന്നതെന്ന് ജെഡിഎസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
എവിടെനിന്നാണ് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ട ജനങ്ങളെ സേവിക്കുകയാണ് ഇവര്‍ ചെയ്യേണ്ടത്. ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥരൊക്കെ എവിടെപ്പോയി? എന്ന് വാര്‍ത്താസമ്മേളനത്തിനിടെ കുമാരസ്വാമി ചോദിച്ചു.
ജെഡിഎസ് എംഎല്‍എമാര്‍ താമസിക്കുന്ന ഹോട്ടലില്‍ കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറെത്തിയിരുന്നു. ഇത് എംഎല്‍എമാരെ സ്വാധീനിച്ച് ബിജെപി പാളയത്തിലെത്തിക്കാനാണ് എന്നാണ് മറ്റു പാര്‍ട്ടികള്‍ ആരോപിക്കുന്നത്.

Keywords: Karnataka government formation LIVE: Kumaraswamy says will meet governor again, Congress to take MLAs to a resort, Bangalore, News, Karnataka, Result, Press meet, National.
Powered by Info News For You

Comments
Post a Comment