കര്‍ണാടക തിരഞ്ഞെടുപ്പ്: ജില്ലാ അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കി, രണ്ട് പിടികിട്ടാപ്പുള്ളികള്‍ അറസ്റ്റില്‍, പണം കൊണ്ടുപോകുന്നവര്‍ സൂക്ഷിക്കണം

കാസര്‍കോട്: (www.kasargodvartha.com 15.04.2018) മെയ്യില്‍ നടക്കുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട്ടും അതിര്‍ത്തി പ്രദേശങ്ങളിലും പരിശോധന കര്‍ശനമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ണാടകത്തില്‍ വിവിധ കേസുകളില്‍ പെട്ട് പോലീസിന് പിടികൊടുക്കാതെ മുങ്ങിയ രണ്ടു പേരെ കാസര്‍കോട് പോലീസിന്റെ സഹായത്തോടെ കര്‍ണാടക പോലീസ് അറസ്റ്റ് ചെയ്തു.

തിരഞ്ഞെടുപ്പിനോടനുബന്ധിച്ചും, കാസര്‍കോട് ജില്ലയിലെ മറ്റു സംഭവങ്ങള്‍ പ്രതിരോധിക്കുന്നതിനും വേണ്ടി കര്‍ണാടക - കേരള അന്തര്‍സംസ്ഥാന അതിര്‍ത്തി ജില്ലാ പോലീസ് അധികാരികള്‍ കര്‍ണാടക മടിക്കേരി ഗസ്റ്റ് ഹൗസിലും, മംഗളൂരു പോലീസ് കമ്മീഷണര്‍ ഓഫീസിലും യോഗം ചേര്‍ന്നു. കര്‍ണാടക ഐ ജി സുരേഷ് ഐ പി എസ്, മടിക്കേരി ജില്ലാ കലക്ടര്‍, മംഗളൂരു കമ്മീഷണര്‍ തുടങ്ങി കര്‍ണാടകത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ ഐ പി എസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി വൈ എസ് പി, അതിര്‍ത്തി പോലീസ് സ്‌റ്റേഷനിലെ മഞ്ചേശ്വരം എസ് എച്ച് ഒ എന്നിവരും കാസര്‍കോട് ജില്ലയില്‍ നിന്നും പങ്കെടുത്തു. കുറ്റവാളികളെ സംബന്ധിച്ചുള്ള എല്ലാവിവരങ്ങളും ജില്ലാപോലീസ് മേലധികാരികള്‍ക്ക് പരസ്പരം കൈമാറി.

ശനിയാഴ്ച ചൗക്കിയില്‍ നിന്ന് മൂന്നു പേരെ 10 കിലോ ഗ്രാം കഞ്ചാവുമായി പിടികൂടിയതുമായി ബന്ധപ്പെട്ട് കാസര്‍കോട് പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിവരം മംഗളൂരു പോലീസിനെ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മംഗളൂരു കമ്മീഷണറുടെ പ്രത്യേക അന്വേഷണ സംഘം പ്രതികളെ ചോദ്യം ചെയ്തു. തുടര്‍ന്ന് കര്‍ണാടകത്തില്‍ റെയ്ഡുകള്‍ നടത്തി. തുടര്‍ന്നും ഇത്തരത്തില്‍ കൂടുതല്‍ സഹകരണം നടത്താനും ഇരു സംസ്ഥാന പോലീസ് അധികാരികള്‍ തമ്മില്‍ ധാരണയായി. കര്‍ണാടക തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കേരളത്തില്‍ നിന്നും കര്‍ണാടകയിലേക്ക് 50,000 രൂപയില്‍ കൂടുതല്‍തുക കൊണ്ടുപോകുവാന്‍ പാടില്ല. ഇത്തരത്തില്‍ 50,000 രൂപയില്‍ കൂടുതല്‍ തുക ആരെങ്കിലും കൊണ്ടുപോവുകയാണെങ്കില്‍ ആയത് കണ്ടുകെട്ടും. യഥാര്‍ത്ഥ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമെ വിട്ടുനല്‍കുകയുള്ളൂവെന്നും പോലീസ് അറിയിച്ചു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പെടുന്നവരെകുറിച്ച് പൊതുജനങ്ങള്‍ക്ക് ഏതെങ്കിലും തരത്തില്‍ വിവരങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അത്തരക്കാരെകുറിച്ച് ഓപറേഷന്‍ ബ്ല്യൂലൈറ്റിലോ (9497975812), മുതിര്‍ന്ന ഓഫീസര്‍മാരെയോ അറിയിക്കണമെന്ന് ജില്ലാ പോലീസ് മേധാവി കെ ജി സൈമണ്‍ അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, News, Kerala, Top-Headlines, Karnataka, Election, Check-post, Checking, State Boundary, Karnataka election; Inspection tighten in Boundary, 2 arrested. < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?