അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ മരിച്ചു
അള്‍ജിയേഴ്‌സ്: (www.kvartha.com 11.04.2018) ഉത്തരാഫ്രിക്കന്‍ രാജ്യമായ അള്‍ജീരിയയില്‍ സൈനിക വിമാനം തകര്‍ന്നുവീണ് നൂറിലേറെപ്പേര്‍ പേര്‍ മരിച്ചു. തലസ്ഥാനമായ അള്‍ജിയേഴ്‌സിന് സമീപത്തെ ബൗഫാറിക് വിമാനത്താവളത്തില്‍ വച്ചായിരുന്നു അപകടം.
ബുധനാഴ്ച രാവിലെയാണ് സംഭവം. അപകടസമയത്ത് വിമാനത്തില്‍ ഇരുന്നൂറിലധികം യാത്രക്കാരുണ്ടായിരുന്നതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഇവരിലധികവും സൈനികരും അവരുടെ കുടുംബാംഗങ്ങളുമാണെന്നാണ് വിവരം. അപകടസ്ഥലത്തുനിന്ന് പുക ഉയരുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
അള്‍ജീരിയന്‍ തലസ്ഥാനമായ അള്‍ജിയേഴ്‌സിലെ ബൗഫറിക് സൈനിക വിമാനത്താവളത്തിനു സമീപമാണ് അപകടം. അള്‍ജീരിയന്‍ വ്യോമസേനയുടെ താവളമാണിത്. ഇവിടെനിന്നും പറന്നുയര്‍ന്ന ഉടനെ വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്നാണ് വിവരം. അള്‍ജീരിയയിലെ പടിഞ്ഞാറന്‍ നഗരമായ ബെച്ചാറിലേക്കു പോയ വിമാനമാണ് തകര്‍ന്നുവീണത്.
സംഭവസ്ഥലത്ത് ഒട്ടേറെ ആംബുലന്‍സുകള്‍ പാഞ്ഞെത്തിയതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു നീക്കുന്നതായും ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുണ്ട്.
നാലു വര്‍ഷം മുന്‍പ് അള്‍ജീരിയയില്‍ സമാനമായ അപകടത്തില്‍ 77 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് സൈനികരെയും അവരുടെ കുടുംബാംഗങ്ങളെയും വഹിച്ചുകൊണ്ടുള്ള സൈനിക വിമാനമാണ് തകര്‍ന്നുവീണത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Algerian military plane with more than 100 on board crashes, several feared dead, Military, News, Passengers, Flight, Dead, Obituary, BBC, Report, Video, Family, Hospital, Treatment, World.

BREAKING: Nearly Hundred people killed, others injured in #Algeria after Military plane crashed near Boufarik airport: reports pic.twitter.com/5749iL1dEt— Mogadishu Update (@Magdashi3) April 11, 2018
Powered by Info News For You

Comments
Post a Comment