മലിനീകരണവും,അനധികൃത മണല്‍ വാരലും, കുട്ടനാട്ടിലെ നദികള്‍ നാശത്തിന്റെ വക്കില്‍

ഹരിപ്പാട്: (www.kvartha.com 06/04/2018) വേനല്‍കനക്കുന്നതോടെ നദിക്കുണ്ടാകുന്ന മാറ്റങ്ങള്‍ പലതാണ്. കുട്ടനാട്ടിലൂടെ ഒഴുകുന്ന നദികള്‍ മാലിന്യവാഹിനികളാണ്. ഹൗസ്ബോട്ടുകളില്‍ നിന്നുംപുറം തള്ളുന്ന മാലിന്യങ്ങള്‍,സമീപംമുള്ള വീടുകള്‍ ,ഹോട്ടലുകള്‍,ഇറച്ചികടകള്‍ എന്നിവിടങ്ങളില്‍ നിന്നും പുറം തള്ളുന്ന മാലിന്യങ്ങള്‍ എന്നിവയുടെ നിക്ഷേപകേന്ദ്രങ്ങളായി മാറിയിരിക്കുകയാണ് നദികള്‍. 1974ല്‍ജലമലിനീകരണ നിയമം നടപ്പാക്കിയരാജ്യമാണ് നമ്മളുടേത്.

അതുപോലെ 42ാം ഭേദഗതിയോടെ 1976ല്‍ പരിസ്ഥിതി സംരക്ഷണ ത്തിന് നിയമ പരമായവ്യവസ്ഥ ഏര്‍പ്പെടുത്തിയ ആദ്യരാജ്യവും. എന്നാല്‍ മഴക്കാലത്തും നിറയാത്ത നദികളാണിന്നുള്ളത്. നീണ്ടു പരന്നുകിടക്കുന്ന നദിയില്‍ ആഴമില്ലാതെ വെള്ളമൊഴുകുന്നു. തീരം ഇടിഞ്ഞിടിഞ്ഞ് നദിയില്ലാതാകുന്നു. പിന്നെ പതുക്കെ പതുക്കെ നദികള്‍മരിക്കുന്നു. ഇതുവഴിയൊരു നദിയൊഴുകിയിരുന്നുവെന്ന് ആരെങ്കിലും പറഞ്ഞാലായി എന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറുന്നുകേരളത്തില്‍ ആകെ 44 നദികളാണുള്ളത്.

News, Kerala, House, Hotel, River, Waste, Pollution and unauthorized sand mining, river go to perished in Kuttanad

മലിനീകരണവും മണല്‍വാരലും ഇതിലെ ഭൂരിഭാഗം നദികള്‍ക്കും ഭീഷണിയായിരിക്കുന്നു. നിയന്ത്രണങ്ങള്‍ കാറ്റില്‍പ്പറത്തി നിര്‍ബാധം നടക്കുന്ന മണല്‍വാരല്‍ കേരളത്തിലെ നദികളുടെ ചരമഗീതം കുറിക്കുകയാണ്.മരണദിനം അടുത്തടുത്ത് വരികയാണ്. അനുവാദമില്ലാത്ത കടവുകളില്‍ നിന്നും മണല്‍വാരല്‍ നടക്കുന്നുണ്ട്. നദീതീരങ്ങളില്‍ദേശാടനപക്ഷികള്‍ ഏറ്റവുമധികമെത്തുന്നതിനാല്‍ മണല്‍വാരല്‍ പൂര്‍ണ്ണമായും നിരോധിക്കണമെന്ന ആവശ്യം അധികൃതര്‍ നടപ്പാക്കിയിട്ടില്ല.

നദിയുടെ തീരം പൂര്‍ണ്ണമായും ഇല്ലാതാകാന്‍ അധികകാലം വേണ്ടിവരില്ലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇവിടെയാണ് അനധികൃത മണല്‍വാരല്‍ കൂടുതലും നടക്കുന്നത് മണല്‍ നീക്കം ചെയ്യുമ്പോള്‍ നദിയിലൂടെ ഒഴുകുന്ന വെള്ളത്തിന്റെ അളവ് കുറയുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നദിയുടെ തീരത്തുള്ളവര്‍ ഇപ്പോള്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിടുന്നത്. അനാഥമായി കിടക്കുന്ന പമ്പ് ഹൗസുകള്‍ നാട്ടുകാര്‍ക്ക് ഇന്നൊരു വേദനയാണ്.

നദിയുടെ കുറുകെയുള്ള പാലങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തിക്കൊണ്ടാണ് മണല്‍വാരല്‍ നടക്കുന്നത്. ജലത്തിന് ഉപ്പുരസം കലര്‍ന്നത് മണല്‍വാരല്‍ മൂലമാണെന്ന് വിദഗ്ധര്‍ പറയുന്നു. നദിയുടെ തീരത്തുള്ള കൃഷി വലിയൊരളവു വരെ നദി മലിനമാകുന്നതിന് കാരണമാകുന്നുണ്ട്. യാതൊരു നിയന്ത്രണവുമില്ലാത്ത കീടനാശിനി പ്രയോഗം നദികളെ വിഷമയമാക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

എക്കല്‍മൂലം ആറുകള്‍ നികന്നു.ടണ്‍ കണക്കിന് എക്കലാണ് നദികളില്‍ അടിഞ്ഞു കൂടിയിരിക്കുന്നത്.ബോട്ടു ചാല്‍ മാത്രമാണ് അല്പമെങ്കിലും ആഴമുള്ളത്.നദിയുടെ തീരങ്ങള്‍ നികന്നതിനാല്‍ സമീപവാസികള്‍ അനധികൃതമായി കയ്യേറിയ നിലയിലാണ്.അനധികൃത മണല്‍ വാരലും,കയ്യേറ്റവും തടയുന്നതിന് ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യം ശക്താകുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, House, Hotel, River, Waste, Pollution and unauthorized sand mining, river go to perished in Kuttanad


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?