പുഷ്പജ ടീച്ചറുടെ പരാതിയില്‍ മാതൃകാപരമായ നടപടിയുണ്ടായില്ലെങ്കില്‍ പൊതുപ്രവര്‍ത്തകരായ ഞങ്ങളെ പോലുള്ള വനിതകള്‍ ശക്തമായി രംഗത്തുണ്ടാകും: ഷാനിമോള്‍ ഉസ്മാന്‍

നീലേശ്വരം: (www.kasargodvartha.com 07.04.2018) പടന്നക്കാട് നെഹ്‌റു കോളജ് പ്രിന്‍സിപ്പള്‍ ഡോ പി വി പുഷ്പജ ടീച്ചറുടെ പരാതിയില്‍ മാതൃകാപരമായ നടപടിയുണ്ടായില്ലെങ്കില്‍ പൊതുപ്രവര്‍ത്തകരായ ഞങ്ങളെ പോലുള്ള വനിതകള്‍ ശക്തമായി രംഗത്തുണ്ടാകുമെന്ന് എ.ഐ.സി.സി.മുന്‍ സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. പ്രിന്‍സിപ്പാള്‍ ഡോ.പി വി പുഷ്പജക്ക് ആദരാഞ്ജലിയര്‍പ്പിച്ച് പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ അതിശക്തമായി പ്രതിഷേധിക്കുന്നതായി ഷാനിമോള്‍ കൂട്ടിച്ചേര്‍ത്തു. എ.ഐ.സി.സി. അംഗം അഡ്വ. ദീപ്തി മേരി വര്‍ഗ്ഗീസ്സ്, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി.വി.രമേശ് എന്നിവരോടൊപ്പം നെഹ്‌റു കോളജില്‍ പ്രിന്‍സിപ്പള്‍ ഡോ.പി. വി പുഷ്പജയെ സന്ദര്‍ശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍.

ഒരു സ്ത്രീ എന്ന നിലയില്‍ അവരുടെ മാന്യതയെ പോലും ചോദ്യം ചെയ്യപ്പെട്ട നടപടി ഒരുവശത്ത്, അധ്യാപിക എന്ന നിലയിലും കോളജിന്റെ മേധാവി എന്ന നിലയിലും അനീതിക്കെതിരെയുള്ള ധീരമായ പ്രവര്‍ത്തനത്തെ ഇല്ലാതാക്കുവാനും വേണ്ടി ഭീഷണിപ്പെടുത്തി തന്‍പാട്ടിലാക്കാന്‍ ശ്രമിക്കുന്ന വിധ്വംസക പ്രവര്‍ത്തനം നടത്തുന്ന വ്യക്തികളും പ്രസ്ഥാനങ്ങളും സിപിഎം ന്റെ തണലിലാണ് എന്നുള്ളത് അങ്ങേയറ്റം ലജ്ജാകരമാണ്.

 Kasaragod, Kerala, News, Nileshwaram, Complaint, Nehru-college, SFI, Shanimol Usman visits Nehru College Principal.

പുരോഗമന പ്രസ്ഥാനം എന്ന് സ്വയം പറയുമ്പോഴും, വ്യക്തി സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുകയും ഗുരുനിന്ദ നടത്തുകയും ചെയ്യുന്ന കലാപ രാഷ്ട്രീയത്തിന്റെ വക്താക്കളായിട്ടുള്ള എസ്.എഫ്.ഐ യെ നിലക്ക് നിര്‍ത്താന്‍ പൊതുജനങ്ങള്‍ തയ്യാറാകണം. പുഷ്പജ ടീച്ചറുടെ പരാതിയിന്‍മേല്‍ മാതൃകാപരമായ അന്വേഷണവും നടപടികളും ഉണ്ടായില്ലെങ്കില്‍ പൊതു പ്രവര്‍ത്തകരായ ഞങ്ങളെ പോലുള്ള വനിതകള്‍ ഇതിനെതിരെ ശക്തമായി രംഗത്തുണ്ടാകുമെന്നും ഷാനിമോള്‍ ഉസ്മാന്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Nileshwaram, Complaint, Nehru-college, SFI, Shanimol Usman visits Nehru College Principal.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?