കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും വീഡിയോ ചിത്രികരീച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തതായി പരാതി
കാസര്‍കോട്:(www.kasargodvartha.com 07/04/2018) കുടുംബത്തോടൊപ്പം സഞ്ചരിക്കുകയായിരുന്ന കരാറുകാരനെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തുകയും വീഡിയോ ചിത്രികരീച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിക്കുകയും ചെയ്തതായി പരാതി. കാരാറുക്കാരനായ ഷിരിബാഗിലു പെരിയടുക്ക ഹൗസിലെ എസ് കെ കുഞ്ഞിക്കോയ തങ്ങളാണ് ജില്ലാ പോലീസ് മേധാവി കെ ജി സൈമണിന് പരാതി നല്‍കിയത്.
ചൗക്കി സ്വദേശികളായ രണ്ടുപേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന അഞ്ച് പേര്‍ക്കെതിരെയുമാണ് പരാതി. മൊഗ്രാല്‍പുത്തുര്‍ ഗ്രാമ പഞ്ചായത്തിലെ കാവുഗോളി- മസ്ജിദ് റോഡ് റീ ടാറിംഗ് പ്രവര്‍ത്തി താന്‍ ചെയ്തിരുന്നതായി തങ്ങള്‍ പരാതിയില്‍ വ്യക്തമാക്കി. പണിപൂര്‍ത്തിയായ റോഡില്‍ ചിലര്‍ മണ്ണെണ്ണ ഒഴിച്ചും കുത്തിപൊളിച്ചും കേടുവരുത്തിയിരുന്നു. ഇത് സംബന്ധിച്ച് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നതായും കുഞ്ഞിക്കോയ തങ്ങള്‍ വ്യക്തമാക്കുന്നു.

ഇതിനിടയില്‍ കഴിഞ്ഞ ദിവസം കുടുംബസമേതം യാത്ര ചെയ്യുമ്പേള്‍ ഫോണില്‍ വിളിച്ച് പണി സൈറ്റില്‍ ഉടന്‍ എത്താന്‍ ആവശ്യപ്പെട്ടിരുന്നു. അവിടെ വെച്ചാണ് കുടുംബാംഗങ്ങളുടെ മുന്നില്‍ വെച്ച് അപമര്യാദയായി പെരുമാറുകയും ഭീഷണിപ്പെടുത്തുകയും തങ്ങളുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ച് തങ്ങളെയും കുടുംബത്തെയും അപമാനിക്കുകയും ചെയ്തു എന്നാണ് പരാതി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Kerala, Complaint, Police, Social media, Family, Contractor, Complaint lodged for abusing contractor

Powered by Info News For You

Comments
Post a Comment