ദാഇഷ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

ന്യൂ ഡല്‍ഹി: (www.kvartha.com 02.04.2018) ഇറാഖിലെ മൊസൂളില്‍ ദാഇഷ് ഭീകരര്‍ കൊലപ്പെടുത്തിയ ഇന്ത്യാക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു. വിദേശകാര്യ സഹമന്ത്രി വി.കെ സിംഗിന്റെ നേതൃത്വത്തിലാണ് മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചത്. കൊല്ലപ്പെട്ട 39 ആളുകളില്‍ നിന്ന് 38 എണ്ണമാണ് കൊണ്ടുവന്നത്. ഡി.എന്‍.എ പരിശോധനയില്‍ തീര്‍പ്പാക്കാത്തതിനാല്‍ ഒരാളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കൂടുതല്‍ സമയം ആവശ്യമായി വരും.

മന്ത്രിയുടെ നേതൃത്വത്തില്‍ അമൃത്‌സര്‍, പാറ്റ്‌ന, കോല്‍ക്കത്ത എന്നിവിടങ്ങളിലെത്തി കൊല്ലപ്പെട്ടവരുടെ ബന്ധുകള്‍ക്കു മൃതദേഹം കൈമാറും. ദാഇഷ്് തട്ടിക്കൊണ്ടുപോയ 39 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി മാര്‍ച്ച് 20-നാണ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പാര്‍ലമെന്റില്‍ അറിയിച്ചത്. കൂട്ടശവക്കുഴികളില്‍ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങള്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. പഞ്ചാബ്, ഹിമാചല്‍, ബംഗാള്‍ സ്വദേശികളാണ് മരിച്ചവര്‍.

National, New Delhi, Dead Body, Terrorists, Massacre, Foreign Affairs Minister, Government, Iraq, Mosul, Daesh, Bodies Of 38 Indians Killed In Iraq Brought To India

കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് ജോലി നല്കുന്ന കാര്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് വിദേശകാര്യമന്ത്രി വി കെ സിംഗ് അറിയിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, New Delhi, Dead Body, Terrorists, Massacre, Foreign Affairs Minister, Government, Iraq, Mosul, Daesh, Bodies Of 38 Indians Killed In Iraq Brought To India


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?