ജനമോചന യാത്രക്ക് ചെര്‍ക്കള ഒരുങ്ങി: എ.കെ ആന്റണി ഉദ്ഘാടനം ചെയ്യും
കാസര്‍കോട് (www.evisionnews.co): വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനുമെതിരെ കെ.പി.സി.സി പ്രസിഡണ്ട് എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്രയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് ഹക്കിം കുന്നില്‍ അറിയിച്ചു. ഏഴിന് വൈകിട്ട് മൂന്നുമണിക്ക് ചെര്‍ക്കള ടൗണില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി യാത്ര ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, കെ.സി വേണുഗോപാല്‍ എം.പി, വി.എം സുധീരന്‍, കെ. മുരളീധരന്‍ എം.എല്‍.എ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി, പി.സി ചാക്കോ, കെ. സുധാകരന്‍, കെ. ശങ്കരനാരായണന്‍, പി.സി വിഷ്ണുനാഥ് തുടങ്ങിയ നേതാക്കള്‍ സമ്മേളനത്തില്‍ സംബന്ധിക്കും. കേരളത്തിലെ 45 കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി ജനമോചന യാത്ര 25ന് തിരുവനന്തപുരത്ത് സമാപിക്കും. നാളെ ചെര്‍ക്കളയില്‍ നിന്നും ആരംഭിക്കുന്ന യാത്ര ആദ്യഘട്ടത്തില്‍ 12ന് പാലക്കാട് സമാപിക്കും.
17ന് തൃശൂരില്‍ നിന്നാരംഭിച്ച് 25ന് തലസ്ഥാനത്ത് സമാപിക്കും. 140 നിയോജക മണ്ഡലങ്ങളിലും യാത്രയോടനുബന്ധിച്ച് അമ്മമാരുടെ കയ്യൊപ്പ് ശേഖരിച്ച് അമ്മമനസ് എന്ന പേരില്‍ ഡിജിറ്റല്‍ ക്യാമ്പയിന്‍ നടത്തും. കണ്ണൂരിലെ ഷുഹൈബിന്റെ മരണത്തെ സംബന്ധിച്ച് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററി സ്വീകരണ കേന്ദ്രങ്ങളില്‍ പ്രദര്‍ശിപ്പിക്കും. യാത്രയുടെ രണ്ടുഗാനങ്ങള്‍ ടി. ശരത്ചന്ദ്ര പ്രസാദും ഒന്ന് പന്തളം സുധാകരനുമാണ് രചിച്ചത്. അജിത്തും പന്തളം ബാലനുമാണ് ഇവയ്ക്ക് സംഗീതം നല്‍കിയിട്ടുള്ളത്. കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവിയും ഡോ. ശൂരനാട് രാജശേഖരനുമാണ് യാത്രാപരിപാടികള്‍ ക്രോഡീകരിക്കുക. പി.എ സലീം, ഐ.കെ രാജു മാനേജര്‍മാരാണ്. ഡിജിറ്റല്‍ പ്രൊട്ടസ്റ്റ് പരിപാടിയുടെ മേല്‍നോട്ടം അഡ്വ. സജീവ് ജോസഫ്, അഡ്വ. കെ. പ്രവീണ്‍ കുമാര്‍ എന്നിവര്‍ക്കാണ്. കെ.പി.സി.സി കലാസാംസ്‌കാരിക വിഭാഗമായ സംസ്‌കാര സാഹിതിയുടെ നാടകം ജാഥയുടെ മുന്നോടിയായി സ്വീകരണ കേന്ദ്രങ്ങളില്‍ അവതരിപ്പിക്കുമെന്നും ഹക്കിം കുന്നില്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment