യുവതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ നിരപരാധിയെ അറസ്റ്റു ചെയ്ത പോലീസ് പ്രതിയെ ഇനിയും കണ്ടെത്തിയില്ല; പ്രതിഷേധം ശക്തമാകുന്നു, പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ചുമായി യൂത്ത് കോണ്‍ഗ്രസ്

തൃക്കരിപ്പൂര്‍: (www.kasargodvartha.com 09.04.2018) യുവതി ഓട്ടോയില്‍ നിന്നും ചാടിയ സംഭവത്തില്‍ നിരപരാധിയെ അറസ്റ്റു ചെയ്ത പോലീസ് പ്രതിയെ ഇനിയും കണ്ടെത്തിയില്ല. സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു. യൂത്ത് കോണ്‍ഗ്രസ് ചന്തേര പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി യഥാര്‍ത്ഥപ്രതിയെ പോലീസ് രക്ഷപ്പെടുത്തിയെന്നാണ് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നത്. പോക്സോ പ്രകാരം കേസെടുത്ത മുന്‍ ചുമട്ടുതൊഴിലാളിയെ പിടികൂടാതെ കോടതിയില്‍നിന്ന് ജാമ്യമെടുക്കാനുള്ള അവസരമൊരുക്കുകയാണ് പോലീസ് ചെയ്യുന്നതെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.



പടുവളം കേന്ദ്രീകരിച്ച് ചന്തേരയിലേക്ക് നടത്തിയ മാര്‍ച്ച് സ്റ്റേഷന് 100 മീറ്റര്‍ അകലെ പോലീസ് തടഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. കെ. റിജേഷ് അധ്യക്ഷത വഹിച്ചു. ടി.പി. ധനേഷ്, പി. രാഹുല്‍, എ.വി. കുഞ്ഞിക്കൃഷ്ണന്‍, കെ. കുഞ്ഞിക്കൃഷ്ണന്‍, നവനീത് ചന്ദ്രന്‍, ഒ.കെ. നാരായണി, രമ രാജന്‍, വി. ബാബു തുടങ്ങിയവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Trikaripur, Police, Arrest, March, Innocent, Protest, Youth Congress, Youth congress Chandera Police station march conducted.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?