പശ്ചിമബംഗാളില്‍ ബിജെപി നേതാവിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം; വീഡിയോ വൈറല്‍

കൊല്‍ക്കത്ത: (www.kvartha.com 07.04.2018) പശ്ചിമബംഗാളില്‍ ബിജെപി നേതാവിന് നേരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണം. ബിജെപി സംസ്ഥാന സെക്രട്ടറി ശ്യാമപാദ മോണ്ഡലിന് നേരെയാണ് ആക്രമണമുണ്ടായത്.

സംസ്ഥാനത്ത് നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുവാന്‍ പശ്ചിമബംഗാളിലെ ബങ്കുരയില്‍ വെള്ളിയാഴ്ച എത്തിയപ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണമുണ്ടായത്. മേയ് മാസത്തിലാണ് ബംഗാളിലെ 60,000 തദ്ദേശ സ്വയംഭരണ കേന്ദ്രങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് ഒന്ന്, മൂന്ന്, അഞ്ച് തീയതികളിലാണ് പശ്ചിമബംഗാളില്‍ വോട്ടെടുപ്പ് നടക്കുന്നത്.

BJP Leader Thrashed, Car Attacked In Bengal Over Panchayat Nominations. Video Goes Viral, Kolkata, Politics, Crime, Criminal Case, Allegation, Criticism, BJP, CPM, Congress, National, attack, Video,

വാഹനത്തില്‍ എത്തിയ ബിജെപി നേതാവിനുനേരെ ഹെല്‍മറ്റ് ധാരികളായ അര ഡസണോളം വരുന്ന ആളുകള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. വാഹനത്തില്‍ ഇരുന്ന നേതാവിനെ വലിച്ചിറക്കിയും മര്‍ദിച്ചു. അക്രമത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

അതേസമയം അക്രമത്തിനുപിന്നില്‍ തൃണമുല്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നവരാണെന്ന് ബി ജെ പി ആരോപിച്ചു. എന്നാല്‍ ആരോപണം ഭരണകക്ഷിയായ തൃണമുല്‍ കോണ്‍ഗ്രസ് നിഷേധിച്ചു.

അതേസമയം തൃണമൂല്‍ സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ അനുവദിക്കുന്നില്ലെന്ന് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപി, സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ആരോപിച്ചു. എതിര്‍പാട്ടികള്‍ ഇതുസംബന്ധിച്ച പരാതിയുമായി കോടതിയേയും തെരഞ്ഞെടുപ്പ് കമ്മിഷനേയും സമീപിക്കാന്‍ പോകുകയാണ്. എന്നാല്‍, എതിരാളികള്‍ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.

Keywords: BJP Leader Thrashed, Car Attacked In Bengal Over Panchayat Nominations. Video Goes Viral, Kolkata, Politics, Crime, Criminal Case, Allegation, Criticism, BJP, CPM, Congress, National, Attack, Video. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?