സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഐവൈഎഫ്
കാസര്‍കോട്: (www.kasargodvartha.com 16.04.2018) സമരം അവസാനിപ്പിച്ചില്ലെങ്കില്‍ ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലേക്ക് മാര്‍ച്ച് നടത്തുമെന്ന് എഐവൈഎഫ്. സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന ജനവിരുദ്ധ സമരം എത്രയും പെട്ടെന്ന് അവസാനിപ്പിച്ചില്ലെങ്കില്‍ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ നടത്തി വരുന്ന സ്വകാര്യ പ്രാക്ടീസ് കേന്ദ്രങ്ങളിലേക്ക് എഐവൈഎഫ് മാര്‍ച്ച് നടത്തുമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഡോക്ടര്‍മാരുടെ സമരം ജനവിരുദ്ധവും മനുഷ്യത്വരഹിതവുമാണ്. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒ.പി സമയം നീട്ടിയതാണ് ഡോക്ടര്‍മാരുടെ സമരത്തിന് കാരണമായിരിക്കുന്നത്. ആരോഗ്യ രംഗത്ത് ജനതാത്പര്യം മുന്‍നിര്‍ത്തി സര്‍ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം പദ്ധതി പ്രകാരമാണ് ഓഫീസ് സമയം ദീര്‍ഘിപ്പിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ സൗകര്യം ഒരുക്കാനും അതിലൂടെ രോഗികളെ സ്വകാര്യ ആശുപത്രികളുടെ ചൂഷണങ്ങളില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുടുംബാംരോഗ്യ കേന്ദ്രങ്ങളില്‍ ഡോക്ടര്‍മാരുടെ എണ്ണം മൂന്നാക്കി വര്‍ദ്ധിപ്പിക്കുകയും നാല് നഴ്‌സുമാരും ലാബ് ടെക്‌നീഷ്യന്മാരും ഇതിന്റെ ഭാഗമായി അധികമായി നിയമിച്ചിട്ടുണ്ട്. എന്നിട്ടും സര്‍ക്കാര്‍ ആശുപത്രികള്‍ ഉച്ച കഴിഞ്ഞ് പ്രവര്‍ത്തിക്കേണ്ടതില്ലെന്ന് ഡോക്ടര്‍മാര്‍ വാശി പിടിക്കുന്നതിന്റെ ഉദ്ദേശം സ്വകാര്യ ആശുപത്രികളെ സഹായിക്കുന്നതിന് വേണ്ടിയാണെന്ന് മഹേഷ് കക്കത്ത് കുറ്റപ്പെടുത്തി. സ്വകാര്യ പ്രാക്ടീസിന് തടസമാകുമെന്നതിനാലാണ് ഡോക്ടര്‍മാരില്‍ ഒരു വിഭാഗത്തിനെ ഈ സമരത്തിലേക്ക് നയിച്ചിരിക്കുന്നത്. രോഗികളുടെ ചികിത്സിക്കില്ലെന്ന് എഴുതിക്കൊടുത്ത ഡോക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെതിരെ സമരം ചെയ്യുന്നത് അംഗീകരിക്കാന്‍ കഴിയില്ല. രോഗികളെ വെച്ച് സര്‍ക്കാരിനോട് വില പേശുന്ന ഡോക്ടര്‍മാരുടെ നടപടി അവരുടെ എത്തിക്‌സിന് നിരക്കുന്നതല്ല.
ഏതെങ്കിലും കെ എസ് ആര്‍ ടി സി ഡ്രൈവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിച്ചാല്‍ കെഎസ്ആര്‍ടിസി മൊത്തം സ്തംഭിപ്പിച്ചാല്‍ എന്തായിരിക്കും സ്ഥിതി. അതുപോലെത്തന്നെ ഏതെങ്കിലും സര്‍ക്കാര്‍ ജീവനക്കാരനെതിരെ നടപടിയുണ്ടായാല്‍ സര്‍ക്കാര്‍ സര്‍വീസ് തന്നെ സ്തംഭിപ്പിക്കുന്ന അവസ്ഥ ഉണ്ടാകുന്നത് അംഗീകരിക്കാനാവുമോ എന്നും അദ്ദേഹം ചോദിച്ചു. ഒ.പി സമയം ദീര്‍ഘിപ്പിച്ചാല്‍ ഇപ്പോള്‍ അഞ്ച് മണിക്കൂര്‍ ഡ്യൂട്ടി എടുക്കുന്ന ഡോക്ടര്‍ക്ക് നാലു മണിക്കൂര്‍ മാത്രം ജോലി ചെയ്താല്‍ മതിയെന്ന് മഹേഷ് കക്കത്ത് പറഞ്ഞു.
ഡോക്ടര്‍മാരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിച്ചപ്പോള്‍ യുവജന സംഘടനകള്‍ സമരം നടത്താതിരുന്നത് ഈ രംഗത്ത് ഡോക്ടര്‍മാരുടെ കുറവ് ബോധ്യപ്പെട്ടത് കൊണ്ടുമാത്രമാണെന്ന് മഹേഷ് കക്കത്ത് പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡണ്ട് ബിജു ഉണ്ണിത്താന്‍, സെക്രട്ടറി മുകേഷ് ബാലകൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Doctor, Strike, AIYF, Private Practice Center,AIYF will conduct march against doctor's private practice center< !- START disable copy paste -->

Powered by Info News For You

Comments
Post a Comment