മരങ്ങള്‍ചിതലെടുത്ത് നശിക്കുന്നു; സര്‍ക്കാരിന് ലക്ഷങ്ങളുടെ നഷ്ടം
രാജകുമാരി : (www.kvartha.com 04.04.2018) വനംവകുപ്പിന്റെ അനാസ്ഥതയില്‍ ലക്ഷങ്ങളുടെ മരങ്ങള്‍ ലേലത്തിനു വയ്ക്കാതെ ചിതലെടുത്തു നശിക്കുന്നു. രണ്ടുവര്‍ഷം മുമ്പ് കാലവര്‍ഷത്തിലെ ശക്തമായ കാറ്റില്‍ മുല്ലക്കാനം സാന്‍ഞ്ചോ കോളേജ് കെട്ടിടത്തിലേയ്ക്കു കടപുഴകി വീണ വന്‍ മരമാണു ചിതലരിച്ചു നശിക്കുന്നത്.
അന്നു വനപാലകര്‍ സഥലത്തെത്തി മരം മുറിച്ച് റോഡരുകില്‍ മാറ്റിയിട്ടു. പിന്നീട് ഇവിടേയ്ക്കു തിരിഞ്ഞ് നോക്കിയിട്ടില്ല. നൂറ്റിയമ്പതിഞ്ചിന് മുകളില്‍ വണ്ണമുള്ള തടി ലേലം ചെയ്താല്‍ ലക്ഷക്കണക്കിനു രൂപ വരുമാനം സര്‍ക്കാരിന് ലഭിക്കും എന്നാല്‍ അധികൃതരുടെ അനാസ്ഥയില്‍ ഈ തടി ചിതലരിച്ചു നശിച്ചിരിക്കുന്ന അവസ്ഥയിലാണ്.
ശക്തമായ കാറ്റില്‍ ഒടിഞ്ഞു വീഴാന്‍ സാധ്യതയുള്ള മരങ്ങള്‍ വനപാലകര്‍ വെട്ടിനീക്കിയിരുന്നു. എന്നാല്‍ ഇവയൊന്നുപോലും ലേലം ചെയ്യാന്‍ അധികൃതര്‍ തയാറായിട്ടില്ല. വെട്ടിയിട്ട മരങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ സ്ഥലമുടമകള്‍ക്കു കൃഷി ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമുണ്ട്. റോഡരികില്‍ കിടക്കുന്ന മരങ്ങള്‍ നീക്കം ചെയ്യാത്തതിനാല്‍ ഈ ഭാഗങ്ങളില്‍ എതിരേ വരുന്ന വാഹനങ്ങള്‍ക്കു സൈഡ് കൊടുക്കാനും കഴിയാത്ത അവസ്ഥയാണ്. ഹൈറേഞ്ചിന്റെ വിവിധ മേഖലകളില്‍ മുറിച്ചിട്ടിരുന്ന മരങ്ങള്‍ മാറ്റാനും ഇവ ലേലം ചെയ്യാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യവുമായി നാട്ടുകാരും രംഗത്തെത്തിയിട്ടുണ്ട്.
ഹൈറേഞ്ച് മേഖലയില്‍ വീടുവയ്ക്കാന്‍ പോലും മരം മുറിക്കാന്‍ വനംവകുപ്പ് അനുവദിക്കാത്ത സാഹചര്യം നിലനില്‍ക്കുമ്പോള്‍ ഇത്തരത്തില്‍ മുറിച്ചിട്ടിരിക്കുന്ന മരം ലേലം ചെയ്താല്‍ ഇവ വാങ്ങാന്‍ ആവശ്യക്കാര്‍ ഏറെയാണ്. എന്നാല്‍ ഇതിനു തയാറാകാത്ത വനംവകുപ്പിന്റെ നടപടിയില്‍ പ്രതിക്ഷേധിച്ച് ഒരുവിഭാഗം നാട്ടുകാര്‍ രംഗത്തെത്തിയിരിക്കുകയാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Idukki, Trees, Perishes, State government, loss, Of lakhs, Top headline, Government wood Perishable in Marayoor wood Depo

Powered by Info News For You

Comments
Post a Comment