കര്‍മ പദ്ധതിയുമായി ആരിക്കാടി എസ്.കെ.എസ്.എസ്.എഫ്

കുമ്പള (www.evisionnews.co): എസ്.കെ.എസ്.എസ്.എഫ് ആരിക്കാടി ശാഖ കര്‍മോത്സുകരാകാന്‍ സാഥ്വികരുടെ പാതയില്‍ എന്ന പ്രമേയത്തില്‍ 'തഹ്ദീസ്'-18 നാലുമാസ കര്‍മ പദ്ധതിക്ക് രൂപം നല്‍കി അതിന്റെ ലോഗോ പ്രകാശനം സയ്യിദ് കെ.എസ് ജഅ്ഫര്‍ സ്വാദിഖ് തങ്ങള്‍ കുമ്പോല്‍ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സത്താര്‍ പന്തല്ലൂരിന് നല്‍കി നിര്‍വഹിച്ചു. ഒരുപാട് കാരുണ്യ പ്രവര്‍ത്തനങ്ങളുമായി ഏപ്രില്‍ 15മുതല്‍ ജൂലൈ 15വരെയുള്ള പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

എം.എ ഖാസിം മുസ്ലിയാര്‍, എം.പി മുഹമ്മദ് സഅദി, എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, അബൂബക്കര്‍ സാലൂദ് നിസാമി, സുഹൈര്‍ അസ്ഹരി പള്ളങ്കോട്, സുബൈര്‍ നിസാമി, സലാം ഫൈസി പേരാല്‍, പി.എച്ച് അസ്ഹരി ആദൂര്‍, സലാം വാഫി, റഫീഖ് ദാരിമി, കബീര്‍ ഫൈസി പെരിങ്കടി, എ.കെ.എം അഷ്‌റഫ്, എ.കെ ആരിഫ്, അസീസ് ആരിക്കാടി, ബിലാല്‍ ആരിക്കാടി, ഉനൈസ് ആരിക്കാടി സംബന്ധിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?