കോട്ടയത്ത് ബൈക്ക് കള്ളന്മാര്‍ വിലസുന്നു, പല ബൈക്കുകളും ദിവസങ്ങള്‍ക്കു ശേഷം ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി, ലക്ഷ്യം കഞ്ചാവ് കടത്ത്

കോട്ടയം:(www.kvartha.com 02/04/2018) ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ ബൈക്ക് മോഷ്ടാക്കള്‍ വിലസുന്നു. ഏതാനും മാസങ്ങളായി കോട്ടയം, ചിങ്ങവനം, വൈക്കം, തലയോലപ്പറമ്പ്, പാലാ, ഈരാറ്റുപേട്ട, മുണ്ടക്കയം, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി എന്നി പ്രദേശങ്ങളില്‍ നിന്നെല്ലാം നിരവധി ബൈക്കുകളാണു മോഷണം പോയിരിക്കുന്നത്. മിക്കപ്പോഴും ബൈക്കുകള്‍ മോഷ്ടിച്ചു ഏതാനും ദിവസങ്ങള്‍ക്കുശേഷം ഏതെങ്കിലും ആളൊഴിഞ്ഞ പ്രദേശങ്ങളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ബൈക്കുകള്‍ പോലീസ് കണ്ടെത്തുകയും ചെയ്യും. ജില്ലയുടെ വിവിധ പ്രദേശങ്ങളിലെ റോഡ് സൈഡില്‍ നിന്നും നിരവധി ബൈക്കുകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. ബൈക്കുകളുടെ നമ്പര്‍ ഉപയോഗിച്ചു പരിശോധന നടത്തുമ്പോള്‍ മിക്ക ബൈക്കുകള്‍ക്കുമുള്ളതു വ്യാജ നമ്പറുകളാണ്. അടുത്ത നാളില്‍ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ നിന്നു പോലും ബൈക്കുകള്‍ കാണാതാവുകയാണ്.

കഴിഞ്ഞ ദിവസം പൊന്‍കുന്നത്തെ പാര്‍ക്കിംഗ് മൈതാനത്തു നിന്നും കടത്തിയ ബൈക്ക് രണ്ടു ദിവസത്തിനുശേഷം കിലോമീറ്ററുകള്‍ അകലെ നിന്നും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ഏതാനും നാളുകള്‍ക്കുള്ളില്‍ ബൈക്ക് മോഷണങ്ങളുമായി ബന്ധപ്പെട്ടു ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു മുണ്ടക്കയം, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം സ്‌റ്റേഷനുകളുടെ പരിധിയിലാണ്. ദിവസത്തില്‍ രണ്ടും മൂന്നും പരാതികളാണു ബൈക്ക് മോഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്നത്. എന്നാല്‍ കാണാതാകുന്ന ബൈക്കുകള്‍ ഏതാനും ദിവസങ്ങള്‍ക്കുശേഷം എവിടുന്നെങ്കിലും ലഭിക്കുകയും ചെയ്യും. ഇതോടെ കേസ് അവസാനിക്കും. ആരാണ് എന്തിനാണു ബൈക്കുകള്‍ മോഷ്ടിച്ചശേഷം ഉപേക്ഷിച്ചതെന്ന കാര്യം ആരും അന്വേഷിക്കുന്നില്ല.

 News, Kottayam, Kerala, theft, Police, Complaint, Investigates, Bike theft in Kottayam


കഴിഞ്ഞ മാസം പൊന്‍കുന്നം പുതിയകാവ് കിഴക്കേനടയില്‍ വച്ചിരുന്ന ബൈക്ക് നഷ്ടപ്പെട്ടിരുന്നു. കഴിഞ്ഞ ശനിയാഴ്ച പകല്‍ മുണ്ടക്കയത്തു നിന്നും മോഷ്ടിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടതിനെതുടര്‍ന്നു പൈങ്ങണയില്‍ ഉപേക്ഷിച്ചിരുന്നു. ദിവസങ്ങള്‍ക്കു മുമ്പു ചിറക്കടവ് ക്ഷേത്രത്തിനു സമീപത്തെ വീടിന്റെ പോര്‍ച്ചില്‍ സൂക്ഷിച്ചിരുന്ന ബൈക്കും നഷടപ്പെട്ടിരുന്നു. ദിവസങ്ങള്‍ക്കുശേഷം ഇതേ ബൈക്ക് മണക്കാട്ട് ഭാഗത്തു നിന്നും പോലീസ് കണ്ടെത്തുകയും ചെയ്തിരുന്നു. ഇത്തരത്തില്‍ മോഷ്ടിക്കുന്ന ബൈക്കുകള്‍ പൊളിച്ചു വില്‍ക്കലല്ല കവര്‍ച്ചക്കാരുടെ ലക്ഷ്യമെന്നു പോലീസ് പറയുന്നു. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ അടുത്തയിടെയായി കഞ്ചാവ് കടത്തല്‍ വ്യാപകമാണ്.

ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കാണു മോഷ്ടിച്ചെടുക്കുന്ന ബൈക്കുകള്‍ ഉപയോഗിക്കുന്നതെന്നാണു പോലീസ് നല്കുന്ന സൂചനകള്‍. അതിനുശേഷം ഇവ ഉപേക്ഷിക്കുകയാണു കഞ്ചാവ് കടത്തല്‍ സംഘങ്ങള്‍ ചെയ്യുന്നത്. കഴിഞ്ഞ ഏതാനും നാളുകളായി കോട്ടയം, മണര്‍കാട്, ഏറ്റുമാനൂര്‍ എന്നിവിടങ്ങളില്‍ കഞ്ചാവുമായി പിടിയിലായവര്‍ ഉപയോഗിച്ചിരുന്നതു മോഷ്ടിച്ച ബൈക്കുകളായിരുന്നു. പോലീസ് പരിശോധനകളോ മറ്റോ ഉണ്ടായാല്‍ വാഹനം ഉപേക്ഷിച്ചു മുങ്ങുകയാണ് ചെയ്യുന്നത്. വാഹനത്തില്‍ നമ്പര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടാലും വ്യാജമായതിനാല്‍ പ്രതികളെ പിടികൂടാനും സാധിക്കില്ല.

മോഷ്ടിച്ച ബൈക്കില്‍ കറങ്ങുന്ന സംഘങ്ങള്‍ പമ്പുകളിലെത്തി പെട്രോള്‍ അടിക്കാറില്ലെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടത്തിയിട്ടുണ്ട്. പമ്പുകളിലെ സിസിടിവി കാമറകളില്‍ പതിഞ്ഞാല്‍ ഇവരെ പിടികൂടുക പോലീസിനു സൗകര്യപ്രദമാണ്. പലപ്പോഴും ബൈക്കുകള്‍ക്കു കേടുപാടുകളോ പോലീസ് പരിശോധനകളോ കാണുമ്പോഴാണു ബൈക്കുകള്‍ ഇത്തരം സംഘങ്ങള്‍ ഉപേക്ഷിക്കുന്നതെന്നും പോലീസ് പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kottayam, Kerala, theft, Police, Complaint, Investigates, Bike theft in Kottayam



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?