മിഴാവ് വാദ്യത്തില്‍ എ.ആര്‍.റഹ്മാന്റെ കരസ്പര്‍ശം; ഡോക്യുമെന്ററി ചിത്രീകരണം കലാമണ്ഡലത്തില്‍ തുടങ്ങി

തൃശൂര്‍: (www.kvartha.com 06.04.2018) തെന്നിന്ത്യന്‍ സംഗീത മാന്ത്രികന്‍ എ.ആര്‍.റഹ്മാന്‍ കേരളത്തിന്റെ മിഴാവ് വാദ്യത്തെ ഫ്യൂഷനാക്കി ഡോക്യുമെന്ററിയില്‍ അവതരിപ്പിക്കുന്നു. വാദ്യമഞ്ജരി എന്ന പേരില്‍ കേരളത്തിന്റെ മിഴാവ് വാദ്യം, തമിഴ്നാടിന്റെ രുദ്രവീണ എന്നിങ്ങനെ അഞ്ച് ദക്ഷിണേന്ത്യന്‍ ക്ലാസിക്കല്‍ വാദ്യകലകളെ കോര്‍ത്തിണക്കിയാണ് റഹ്മാന്‍ ഡോക്യുമെന്ററി തയ്യാറാക്കുന്നത്. മിഴാവിനെ ഫ്യൂഷന്‍ രൂപത്തിലാക്കി റഹ്മാന്‍ മാന്ത്രിക സ്പര്‍ശത്തോടെ വാദ്യമഞ്ജരിയില്‍ അവതരിപ്പിക്കും.

ഡോക്യുമെന്ററിയുടെ ചിത്രീകരണത്തിന് റഹ്മാന്‍ വ്യാഴാഴ്ച്ച ചെറുതുരുത്തി കേരള കലാമണ്ഡലത്തിലെത്തിയിരുന്നു. ഇവിടത്തെ മിഴാവ് കളരിയില്‍ കലാ വിദ്യാര്‍ത്ഥികളുടെ പരിശീലനം കണ്ട് നിന്ന റഹ്മാന്‍ കേരളത്തിന്റെ ഈ വാദ്യരൂപത്തെ നന്നായി ആസ്വദിച്ചു. താന്‍ ഇതുവരെ ചെയ്യാത്ത മിഴാവ് അടക്കം അഞ്ച് വാദ്യങ്ങളെ ആസ്പദമാക്കിയാണ് വാദ്യമഞ്ജരി എന്ന പേരില്‍ റഹ്മാന്‍ ഡോക്യുമെന്ററി ഒരുക്കുന്നത് മിഴാവ് എന്ന വാദ്യകലയെ അടക്കം ഗവേഷണത്വരയോടെ പഠിച്ചും, നിരീക്ഷിച്ചുമാണ് ഡോക്യുമെന്ററി തയ്യാറാക്കുന്നതെന്ന് റഹ്മാന്‍ സംഘവുമായി ബന്ധപ്പെട്ടവര്‍ വിശദീകരിച്ചു.

Kerala, News, A.R Rahman, Documentary, Music Director, Kerala kalamandalam, Shooting, Started, A R Rahman's documentary started in Kerala Kalamandalam

മിഴാവ് വാദ്യത്തെ ആധികാരികമായി പ്രാധാന്യത്തോടെ ഇതില്‍ അടയാളപ്പെടുത്തുന്നുണ്ട്. ഈ കലയിലെ മഹാപ്രതിഭകളെയും ഇതില്‍ അവതരിപ്പിക്കും. എ ആര്‍.റഹ്മാന്‍ ഇതില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ഡോക്യുമെന്ററിക്കുണ്ട്. ഇതിന്റെ ചില പ്രധാന ഭാഗങ്ങള്‍ ആണ് വ്യാഴാഴ്ച്ച കേരള കലാ മണ്ഡലത്തില്‍ ചിത്രീകരിച്ചത്. റഹ്മാന്‍ അഭിനയിച്ച രംഗങ്ങള്‍ ആണ് കലാമണ്ഡലം കാമ്പസിനകത്ത് ചിത്രീകരിച്ചത്.

അതീവ സുരക്ഷയോടെയാണ് ചിത്രീകരണം നടന്നത്. രണ്ട് ദിവസത്തെ ചിത്രീകരണത്തിന്റെ ഭാഗമായി വെള്ളിയാഴ്ച്ച പാലക്കാട് മലമ്പുഴ ഭാഗങ്ങളില്‍ റഹ്മാനും സംഘവും എത്തും. മിഴാവ് വാദ്യത്തിന് എ.ആര്‍.റഹ്മാനിലൂടെ തെന്നിന്ത്യന്‍ സംഗീത ലോകത്ത് കൂടുതല്‍ പ്രശസ്തിയും, അംഗീകാരവും, ഇടവും ലഭിക്കുമെന്ന ആഹ്ലാദത്തിലും, പ്രതീക്ഷയിലുമാണ് മിഴാവ് രംഗത്തെ കലാകാരന്‍മാര്‍.

മിഴാവ് വാദ്യം റഹ്മാനിലുടെ ഫ്യൂഷന്‍ ആയി സംഗീത ലോകത്ത് തരംഗമായി മാറുന്നത് കേരളത്തിന്റെ ഈ ക്ലാസിക്കല്‍ വാദ്യ കലയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുമെന്ന കണക്ക് കൂട്ടലുമുണ്ട്. പതിറ്റാണ്ടുകളുടെ പാരമ്പര്യം പേറുന്ന മിഴാവ് ക്ഷേത്ര കല എന്ന നിലയില്‍ വേണ്ടത്ര അംഗീകാരം നേടിയിട്ടില്ല' - കഥകളിക്കപ്പുറം, മിഴാവ് വാദ്യം മിഴാവ് തായമ്പകയടക്കം മറ്റ് സാധ്യതകളിലേക്ക് വളരുന്നുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, A.R Rahman, Documentary, Music Director, Kerala kalamandalam, Shooting, Started,  A R Rahman's documentary started in Kerala Kalamandalam


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?