കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ കോടീശ്വരനും, നേരത്തെ ചായ വില്‍പനയുമായി നടന്ന ഇദ്ദേഹം ഇന്ന് റിയല്‍ എസ്റ്റേറ്റിലെ അതികായന്‍
ബംഗളൂരു: (www.kvartha.com 23.04.2018) കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തിരുവനന്തപുരം കാട്ടാക്കട സ്വദേശിയായ കോടീശ്വരനും. ബംഗളൂരുവിലെ ബൊമ്മനഹള്ളിയില്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന അനില്‍കുമാര്‍ തിരുവനന്തപുരം കാട്ടാക്കട ആമച്ചല്‍ സ്വദേശിയാണ്. ഏറെക്കാലം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചിരുന്നു.
സാമൂഹികരംഗത്തും സജീവമാണ് റിയല്‍ എസ്‌റ്റേറ്റ് ബിസിനസുകാരനായ അനില്‍കുമാര്‍. നേരത്തെ ബംഗളൂരുവില്‍ ചായ വില്‍പന നടത്തിയിരുന്ന 43കാരനായ അനില്‍കുമാറിനും ഭാര്യയ്ക്കുമായി ഇപ്പോള്‍ 339 കോടി രൂപയുടെ ആസ്തിയുള്ളതായി നാമനിര്‍ദേശപത്രികയില്‍ വ്യക്തമാക്കിയിരുന്നു. ഇറക്കുമതി ചെയ്യുന്നതുള്‍പ്പെടെ 16 കാറുകളുടെ ഉടമയാണ് അനില്‍ കുമാറെന്ന് എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു.
വെറും മൂന്നാംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള അനില്‍കുമാര്‍ 11 വയസുള്ളപ്പോള്‍ 1985 ലാണ് വീടുവിട്ട് ബംഗളൂരുവില്‍ എത്തുന്നത്. ഇന്ന് ആര്‍ഭാഢ ജീവിതം നയിക്കുന്ന അനില്‍കുമാറിന്റെ ഭൂതകാലം വളരെ ദയനീയമായിരുന്നു. ഒരുനേരത്തെ വിശപ്പടക്കാന്‍ പോലും അദ്ദേഹം വളരെ കഷ്ടപ്പെട്ടിരുന്നു. പിതാവിന്റെ മരണശേഷം രണ്ട് സഹോദരങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ നോക്കാന്‍ മാതാവ് വളരെ കഷ്ടപ്പെട്ടു. മറ്റു വീടുകളില്‍ തറ തുടച്ചും തുണി കഴുകിയും കിട്ടുന്ന തുച്ഛമായ വരുമാനമായിരുന്നു ഏക ആശ്രയം. ദിവസം നാലു ഇഡലിയായിരുന്നു അമ്മയുടെ ഭക്ഷണം. എന്നാല്‍ തനിക്കും രണ്ടു സഹോദരങ്ങള്‍ക്കും നല്‍കിയശേഷം മാത്രമേ അമ്മ ഭക്ഷണം കഴിക്കാറുള്ളൂ എന്ന് അനില്‍ കുമാര്‍ പറയുന്നു.

11-ാം വയസില്‍ വീടുവിട്ട് ബംഗളൂരുവിലെത്തിയ അനില്‍കുമാര്‍ രാത്രിയില്‍ കടത്തിണ്ണകളില്‍ കിടന്നുറങ്ങുകയായിരുന്നു. ഒരു നേരത്തെ ഭക്ഷണത്തിനുപോലും വഴിയില്ലായിരുന്നു. ഇതിനിടെ ദയാലുവായ ഒരു മനുഷ്യന്‍ ഭക്ഷണം നല്‍കുകയും ജോലി വാഗ്ദാനം നല്‍കുകയും ചെയ്തു. ഒരു സ്ഥലത്തുനിന്നും മറ്റൊരു സ്ഥലത്തേക്ക് മാങ്ങ കൊണ്ടുപോയി വില്‍ക്കുകയാണ് ജോലി.
പക്ഷെ പിന്നീട് ചായ വില്‍പന ആരംഭിച്ചതോടെ അദ്ദേഹത്തിന്റെ ജീവിതം തന്നെ മാറിമറഞ്ഞു. ആദ്യ കാലങ്ങളില്‍ ചെറിയ ചെറിയ കമ്പനികളില്‍ ചായ വില്‍പന നടത്തിയെങ്കിലും പിന്നീട് അദ്ദേഹത്തിന് കൂടുതല്‍ കസ്റ്റമേഴ്‌സിനെ ലഭിച്ചുതുടങ്ങി. 1990ളോടെ അദ്ദേഹം തന്റെ ചായ വില്‍പന വിപുലീകരിച്ചു. ഇതോടെ കൂടുതല്‍ സമ്പാദ്യവും വന്നുചേര്‍ന്നു.
വിവാഹശേഷം നഗരത്തില്‍ കുറച്ചുസ്ഥലം വാങ്ങി വീടുവെച്ചു. പിന്നീട് അദ്ദേഹം ഈ സ്ഥലം ഇരട്ടി വിലയ്ക്ക് വില്‍പന നടത്തി. അത് റിയല്‍ എസ്റ്റേറ്റിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ കാല്‍വെയ്പായിരുന്നു. വെറും ആറു വര്‍ഷം കൊണ്ടുതന്നെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ അദ്ദേഹം തന്റെ വ്യക്തിമുദ്ര പതിപ്പിച്ചു. എട്ടുവര്‍ഷം ആകുമ്പോഴേക്കും ബൊമ്മനഹള്ളിയില്‍ സ്വന്തമായി എം ജെ ഇഫ്രാസ്ട്രക്ചര്‍ എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി തുടങ്ങി. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തിവരുന്നു.
ബൊമ്മനഹള്ളിയില്‍ ബി.ജെ.പി.യുടെ സിറ്റിംഗ് എം.എല്‍.എ സതീഷ് റെഡ്ഡി, കോണ്‍ഗ്രസിന്റെ സുഷമ രാജഗോപാല്‍ റെഡ്ഡി എന്നിവരാണ് അനില്‍കുമാറിന്റെ എതിരാളികള്‍. മെയ് 12നാണ് കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സര്‍വജ്ഞാന നഗറില്‍ മത്സരിക്കുന്ന മന്ത്രി കെ.ജെ. ജോര്‍ജ്, ശാന്തിനഗറില്‍ മത്സരിക്കുന്ന എന്‍.എ. ഹാരിസ് എം.എല്‍.എ, യു ടി കാദര്‍ എന്നിവരാണ് അനില്‍കുമാറിനെ കൂടാതെ കര്‍ണാടകയില്‍ മത്സരിക്കുന്ന മറ്റു മലയാളികള്‍. കോട്ടയം ചിങ്ങവനം സ്വദേശിയായ ജോര്‍ജ് ബംഗളൂരു നഗരവികസന മന്ത്രിയാണ്. 2013ലെ തെരഞ്ഞെടുപ്പില്‍ സര്‍വജ്ഞാന നഗറില്‍നിന്ന് 69,673 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച ജോര്‍ജ് ആദ്യം സിദ്ധരാമയ്യ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയായിരുന്നു. പിന്നീട് മുതിര്‍ന്ന നേതാവ് ജി. പരമേശ്വരയെ ഉള്‍പ്പെടുത്താന്‍ സ്ഥാനം ഒഴിഞ്ഞ് നഗരവികസനത്തിന്റെ ചുമതല ഏറ്റെടുത്തു.
1980കളുടെ അവസാനത്തിലും 90കളുടെ ആദ്യത്തിലും വീരേന്ദ്രപാട്ടീല്‍ മന്ത്രിസഭയില്‍ ഗതാഗതമന്ത്രിയും ബംഗാരപ്പ മന്ത്രിസഭയില്‍ നഗരവികസന മന്ത്രിയുമായും പ്രവര്‍ത്തിച്ചിരുന്നു. 1985ലാണ് ഭാരതിനഗര്‍ മണ്ഡലത്തില്‍നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്. ഡിവൈ.എസ്.പി എം.കെ. ഗണപതിയുടെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ജോര്‍ജിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നെങ്കിലും കുറ്റക്കാരനല്ലെന്ന് തെളിഞ്ഞതിനെത്തുടര്‍ന്ന് വീണ്ടും തിരിച്ചെത്തുകയായിരുന്നു.
കാസര്‍കോട് സ്വദേശിയായ എന്‍.എ. ഹാരിസിന് കോണ്‍ഗ്രസ് ഏറ്റവുമൊടുവിലാണ് സീറ്റ് നല്‍കിയത്. മകന്‍ മുഹമ്മദ് ഹാരിസ് ഒരു യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത് വിവാദമായതാണ് സീറ്റ് ലഭിക്കുന്നത് വൈകാന്‍ ഇടയാക്കിയത്. ശാന്തിനഗറില്‍നിന്ന് രണ്ട് തവണ നിയമസഭയിലെത്തിയ ഹാരിസ് ഇത്തവണയും വിജയപ്രതീക്ഷയിലാണ്. മണ്ഡലത്തില്‍ നടപ്പാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ വോട്ടാക്കി മാറ്റാനാണ് ഹാരിസിന്റെ ശ്രമം. നിലവില്‍ ആരോഗ്യമന്ത്രിയായ യു ടി ഖാദര്‍ മംഗളൂരുവിലാണ് മത്സരിക്കുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Karnataka election 2018: Inspiring! This former tea seller is the richest independent candidate, Bangalore, Karnataka, Election, Trending, Business, Business Man, National.

Powered by Info News For You

Comments
Post a Comment