വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപണം; ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചു
കാഞ്ഞങ്ങാട്: (www.kasargodvartha.com 05.04.2018) വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരനെ മര്‍ദ്ദിച്ചു. ആവിക്കരയിലെ സി കെ ആസിബി(28)നാണ് മര്‍ദ്ദനമേറ്റത്. ഹൊസ്ദുര്‍ഗിലെ അസറുദ്ദീനും സഹോദരന്‍ അസ്‌ക്കറും കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് ആസിബിന്റെ പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാത്രി ടിബി റോഡില്‍ ജോളി ബേക്കറിക്ക് സമീപം ആസിബ് കെ എല്‍ 60 എം 1500 നമ്പര്‍ ബൈക്ക് നിര്‍ത്തി സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍ അസറുദ്ദീന്‍ ഓടിച്ച കെ എല്‍ 60 എം 3311 നമ്പര്‍ വാഹനം ഇതുവഴി വരികയും ഈ സമയം വാഹനത്തിന് പോകാന്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ആസിബിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിബിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, kasaragod, Kanhangad, news, Attack, Bike Passenger, The Allegation That Didn't Give Side; Bike Passenger Beaten Up
കഴിഞ്ഞ ദിവസം രാത്രി ടിബി റോഡില്‍ ജോളി ബേക്കറിക്ക് സമീപം ആസിബ് കെ എല്‍ 60 എം 1500 നമ്പര്‍ ബൈക്ക് നിര്‍ത്തി സുഹൃത്തിനോട് സംസാരിച്ച് നില്‍ക്കുന്നതിനിടയില്‍ അസറുദ്ദീന്‍ ഓടിച്ച കെ എല്‍ 60 എം 3311 നമ്പര്‍ വാഹനം ഇതുവഴി വരികയും ഈ സമയം വാഹനത്തിന് പോകാന്‍ സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച് ആസിബിനെ മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസിബിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
Keywords: Kerala, kasaragod, Kanhangad, news, Attack, Bike Passenger, The Allegation That Didn't Give Side; Bike Passenger Beaten Up
Powered by Info News For You

Comments
Post a Comment