ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങള്‍ വിവാഹാഘോഷങ്ങള്‍ നടക്കുന്ന വേദികളല്ല, വെടിയുണ്ടയേറ്റ് കൊല്ലപ്പെടുന്ന സാധാരണക്കാരുടെ മരണങ്ങള്‍ക്ക് അവര്‍ തന്നെയാണ് ഉത്തരവാദികള്‍: ജമ്മുകശ്മീര്‍ പോലീസ് മേധാവി
ജമ്മു: (www.kvartha.com 13.04.2018) വെടിയുണ്ടകള്‍ക്ക് കല്ലെറിയുന്നവരെന്നോ പോരാളിയെന്നോ ഇല്ലെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി എസ് പി വൈദ്. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ കൂട്ടം കൂടുന്ന സാധാരണക്കാര്‍ തന്നെയാണ് അവരുടെ മരണങ്ങള്‍ക്ക് ഉത്തരവാദികളെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടല്‍ സ്ഥലങ്ങള്‍ വിവാഹവേദികളല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാധാരണക്കാരുടെ മരണം ആരും ആഗ്രഹിക്കുന്നില്ല. അത്തരം മരണങ്ങളില്‍ സുരക്ഷ സൈനീകര്‍ക്കും പോലീസിനും വേദന തോന്നാറുണ്ട്- എസ് പി വൈദ് പറഞ്ഞു.
ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്നും മാറി നില്‍ക്കാന്‍ ജനങ്ങളോട് ഞങ്ങള്‍ ആവശ്യപ്പെടാറുണ്ട്. വെടിയുണ്ടകള്‍ക്ക് വിവേചനമില്ല. തുളച്ചുകയറാനുള്ള ഒരിടം മാത്രമാണ് വെടിയുണ്ടകള്‍ക്ക് ആവശ്യം. സാധാരണക്കാരുടെ മരണങ്ങള്‍ക്ക് അവര്‍ മാത്രമാണ് ഉത്തരവാദി. സാധാരണക്കാര്‍ ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ വരരുതെന്നും വൈദ് പറഞ്ഞു. ട്വിറ്ററില്‍ ലൈവിനിടയില്‍ ഒരു ഫോളോവറുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: "We have been appealing to young boys to stay away from encounter sites. A bullet does not distinguish between a stone pelter and a militant. It has a trajectory to hit. They are responsible for their own deaths. They should not come to encounter sites", Vaid said in a live Twitter question-answer session on Thursday.
Keywords: National, Encounter, Civilians

Powered by Info News For You

Comments
Post a Comment