റസ്‌റ്റോറന്റ് ഉടമകള്‍ തമ്മില്‍ കടുത്ത വൈരാഗ്യവും മത്സരവും; കസ്റ്റമേഴ്‌സിന് നല്‍കാന്‍ വെച്ച സൂപ്പില്‍ മൂത്രമൊഴിച്ച് പ്രതികാരം

ബീജിംഗ്: (www.kvartha.com 04.04.2018) റസ്‌റ്റോറന്റ് ഉടമകള്‍ തമ്മില്‍ കടുത്ത വൈരാഗ്യവും മത്സരവും. ഒടുവില്‍ അത് എത്തിക്കുന്നത് കസ്റ്റമേഴ്‌സിന് നല്‍കാന്‍ വെച്ച സൂപ്പിലും ഭക്ഷണസാധനങ്ങളിലും മറ്റും മൂത്രമൊഴിക്കുന്നതിലേക്ക്. ചൈനയിലാണ് ഇത്തരം വിചിത്ര സംഭവങ്ങള്‍ പതിവായി നടക്കുന്നത്.

ചൈനയിലെ തെക്കന്‍ പ്രദേശമായ ഹൈനാന്‍ പ്രവിശ്യയുടെ തലസ്ഥാനമായ ഹൈകൗവിലെ ഒരു റെസ്‌റ്റോറന്റ് ഉടമ കഴിക്കാനെടുത്ത സൂപ്പില്‍ അസാധാരണമായ മണം അനുഭവപ്പെട്ട് നടത്തിയ പരിശോധനയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം ശ്രദ്ധയില്‍പെട്ടത്. കടയില്‍ സ്ഥാപിച്ച സിസിടിവിയിലാണ് സൂപ്പില്‍ അധിക ചേരുവ ചേര്‍ക്കുന്ന വിരുതനെ പിടികൂടിയത്.


മാര്‍ച്ച് 28നാണ് സംഭവം നടന്നത്. പുലര്‍ച്ചെ റസ്‌റ്റോറന്റിലേക്ക് കയറിവന്ന മറ്റൊരു റസ്‌റ്റോറന്റ് ഉടമ നേരെ അടുക്കളയില്‍ പ്രവേശിക്കുന്നതും സൂപ്പിന്റെ പാത്രം തുറന്ന് എന്തോ ഒഴിക്കുന്നതും സിസിടിവിയില്‍ തെളിഞ്ഞു. പിന്നീട് മറ്റാരും കാണുന്നില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അയാള്‍ പാന്റ്‌സിന്റെ സിപ് തുറന്ന് സൂപ്പ് വച്ചിരുന്ന പാത്രത്തിലേക്ക് മൂത്രമൊഴിച്ചു. അതിനുശേഷം തിരിഞ്ഞ് നിന്ന് ആദ്യ സൂപ്പ് പാത്രത്തിലേക്ക് മറ്റെന്തോ കൂടി ഒഴിച്ചു.

എതിരാളിയുടെ നേട്ടത്തിലുള്ള അസൂയയായിരിക്കാം ഇത്തരത്തില്‍ പെരുമാറാന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് സംഭവത്തെ കുറിച്ച് അന്വേഷിക്കുന്ന ലോക്കല്‍ പോലീസ് പറയുന്നു.
Keywords: National, News, China, Hotel, Food, Competition, Humor, CCTV Captures Restaurant Owner Peeing In Rival's Soup.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?